News - 2024

കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് വണങ്ങുവാന്‍ ലാഹോറിലെ ദേവാലയത്തില്‍ എത്തിയത് നൂറുകണക്കിനു വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 06-09-2016 - Tuesday

ലാഹോര്‍: ലാഹോറിലെ സേക്രഡ് ഹേര്‍ട്ട് കത്തീഡ്രല്‍ ദേവാലയത്തില്‍ സ്ഥാപിച്ച കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് വണങ്ങുവാന്‍ നൂറുകണക്കിനാളുകള്‍ എത്തി. മദറിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിനു ശേഷമാണ് തിരുശേഷിപ്പുകള്‍ ലാഹോറിലെ ദേവാലയത്തില്‍ സ്ഥാപിച്ചത്. ലാഹോര്‍ അതിരൂപതയുടെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ, വിശുദ്ധ കുര്‍ബാനയ്ക്കും കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയുടെ മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന 'ഹോം ഓഫ് ലൗവ്' എന്ന സ്ഥാപനത്തിലെ വൈകല്യമുള്ള നിരവധി വനിതകളും ചടങ്ങുകളില്‍ പങ്കെടുത്തു.

മദര്‍ തെരേസയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങുകള്‍ വത്തിക്കാനില്‍ നിന്നും തല്‍സമയം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്.

"ഇന്നത്തെ ദിവസം നമുക്ക് ഏറെ അഭിമാനിക്കുവാന്‍ വക നല്‍കുന്ന ഒന്നാണ്. നമ്മുടെ പ്രിയങ്കരിയായ മദര്‍തെരേസ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഒരു വിശുദ്ധ കൂടി ഉണ്ടാകുമ്പോള്‍ ദൈവം തന്റെ കരുണയുടെ വാതില്‍ വിസ്താരത്തില്‍ തുറക്കുകയാണ്". ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ പറഞ്ഞു. മദര്‍തെരേസ വിശുദ്ധയായിരിക്കുന്നതു പോലെ വിശുദ്ധരാകുവാനാണ് ഓരോ കത്തോലിക്ക വിശ്വാസിയെ കുറിച്ചുമുള്ള ദൈവത്തിന്റെ ആഗ്രഹമെന്നും മദറിനെ പോലെയുള്ള വ്യക്തികളെ ഇന്നത്തെ സമൂഹം ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വിഐപി സംസ്‌കാരം' ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയായിരുന്ന മദര്‍തെരേസ എന്ന് കാരിത്താസ് മുന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ ഫാദര്‍ ജോസഫ് ലൂയിസ് അനുസ്മരിച്ചു. മദര്‍ പാക്കിസ്ഥാനില്‍ എത്തിയപ്പോള്‍ അവരെ അനുഗമിക്കുവാനുള്ള ഭാഗ്യം യുവവൈദികനായിരുന്ന തനിക്ക്, അന്ന് ലഭിച്ചിരുന്നതായും അദ്ദേഹം ഓര്‍ത്തു. 2003 മുതല്‍ മദര്‍തെരേസയുടെ തിരുശേഷിപ്പ് മിഷ്‌നറീസ് ഓഫ് ചാരിറ്റി നടത്തുന്ന ഹോം ഓഫ് ലൗവിന്റെ ചാപ്പലില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 77