News - 2024
മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ തിരുനാള്‍ ഇന്ന്‍
സ്വന്തം ലേഖകന്‍ 05-09-2016 - Monday
വത്തിക്കാന്‍ സിറ്റി: വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ തിരുനാള്‍ മദര്‍ തെരേസയുടെ 19ാം ചരമവര്‍ഷിക ദിനമായ ഇന്നു രാവിലെ പത്തിന് (ഇന്ത്യന്‍ സമയം 1.30 pm) ആഘോഷപൂര്‍വമായി വത്തിക്കാനില്‍ നടക്കും. ദിവ്യബലിക്കു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെട്രോ പരോളിനി നേതൃത്വം നല്‍കും.
വിശുദ്ധയുടെ ആദ്യ തിരുനാളിനു സാക്ഷികളാകുന്നതിന് നൂറുകണക്കിനു ഭാരതീയരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളും വത്തിക്കാനില്‍ തങ്ങുന്നുണ്ട്. കത്തോലിക്കാസഭ എല്ലാ വിശുദ്ധരുടെയും ഭൂമിയിലെ അവസാനദിവസമാണ് സ്വര്‍ഗത്തിലെ ജനനമായി കൊണ്ടാടുക. ജനത്തിരക്ക് കണക്കിലെടുത്ത് ഇന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണു നന്ദിസൂചകമായും തിരുനാള്‍ ദിനമായും ദിവ്യബലി അര്‍പ്പിക്കപ്പെടുക.
കൊല്‍ക്കത്ത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ, കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ഡോ. ടെലസ്‌ഫോര്‍ ടോപ്പോ, മിഷ്ണറീസ് ഓഫ് ചാരിറ്റി (ബ്രദേഴ്‌സ്) സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസി എന്നിവരും മറ്റു നിരവധി കര്‍ദിനാള്‍മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സഹകാര്‍മികരാകും. മിഷനറീസ് ഓഫ് ചാരിറ്റിയിലെ അഞ്ഞൂറിലധികം സന്യാസിനീസന്യാസികളും മറ്റ് അനവധി സന്യസ്തരും പതിനായിരത്തോളം അല്മായരും പങ്കെടുക്കും.
മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമയും പോസ്റ്റുലേറ്റര്‍ റവ. ഡോ. ബ്രയന്‍ കോവോജയ്ചുകും എല്ലാവര്‍ക്കും കൃതജ്ഞത അര്‍പ്പിക്കും. തുടര്‍ന്നു മദര്‍ തെരേസയുടെ തിരുശേഷിപ്പ് സെന്റ് ജോവാന്നി ലാറ്ററന്‍ ബസലിക്കയില്‍ വണക്കത്തിനായി സ്ഥാപിക്കും.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക