News - 2024

യുക്രൈന്‍ സഭ സിനഡില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രബന്ധം അവതരിപ്പിച്ചു

സ്വന്തം ലേഖകന്‍ 08-09-2016 - Thursday

യുക്രൈന്‍ സഭാകേന്ദ്രമായ ല്വീവില്‍ ആരംഭിച്ച സഭാ സിനഡില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സീറോ മലബാര്‍ സഭയുടെ സഭാവിജ്ഞാനീയം അവതരിപ്പിച്ചു. യുക്രൈനിയന്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് സ്വിയറ്റോസ്ളാവ് ഷെവ്ചുകും മറ്റ് 50 മെത്രാന്മാരും സന്നിഹിതരായിരുന്ന സഭയുടെ സമ്പൂര്‍ണ സിനഡിലായിരുന്നു പ്രബന്ധാവതരണം. കരുണയുടെ ദൈവശാസ്ത്രത്തിന്‍റെ വിവിധ മാനങ്ങളും സഭാശുശ്രൂഷകളുടെ വേദപുസ്തക അടിസ്ഥാനവും മാര്‍ കല്ലറങ്ങാട്ട് സിനഡില്‍ അവതരിപ്പിച്ചു.

സീറോ മലബാര്‍സഭയില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യത്യസ്ത ശുശ്രൂഷകളുടെ വിശദമായ വിവരണവും നടത്തി. സഭയുടെ ഇപ്പോഴത്തെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി വഴി കൈവന്ന നേട്ടങ്ങളെ ക്കുറിച്ചും സീറോ മലബാര്‍സഭയിലെ വിശുദ്ധരെയും വാഴ്ത്തപ്പെട്ടവരെയും കുറിച്ചും സഭയിലെ സമ്പന്നമായ ദൈവവിളിയെക്കുറിച്ചും പ്രബന്ധത്തില്‍ പരാമര്‍ശിക്കപ്പെട്ടു.

സഭയിലെയും സമൂഹത്തിലെയും സാധാരണക്കാര്‍ക്കായി ചെയ്തുകൊണ്ടിരിക്കുന്ന നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്രൈസ്തവ ആത്മീയതയില്‍ അവരുടെ പ്രസക്തിയെക്കുറിച്ചും ബിഷപ് പ്രത്യേകം എടുത്ത് പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ചും ദൈവശാസ്ത്ര വളര്‍ച്ചയെക്കുറിച്ചും സഭയുടെ ഭരണക്രമത്തെക്കുറിച്ചും വൈദിക പരിശീലനത്തെക്കുറിച്ചും കുടുംബ കേന്ദീകൃതമായ അജപാലനത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.

യുക്രെയ്നിയന്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് സ്വിയറ്റോസ്ളാവ് ഷെവ്ചുക് സീറോ മലബാര്‍സഭയും യുക്രെയ്നിയന്‍ സഭയും കൂടുതല്‍ സഹകരണ മേഖലകളിലേക്കു കടന്നുവരണമെന്നും പൗരസ്ത്യ തനിമ കണ്ടെത്താന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും സമാപന ചര്‍ച്ചയില്‍ പറയുകയുണ്ടായി. സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ചാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് യുക്രെയ്നിയന്‍ സഭാ സിനഡില്‍ പങ്കെടുക്കുന്നത്. സിനഡ് ഈ ഞായറാഴ്ച സമാപിക്കും.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 78