Purgatory to Heaven. - September 2025

ശുദ്ധീകരണസ്ഥലമെന്ന ദൈവീക ചികിത്സ

സ്വന്തം ലേഖകന്‍ 13-09-2023 - Wednesday

“നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചു കൊണ്ട് അവന്‍ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു” (1 പത്രോസ് 2:24).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 13

“ഒരു കത്തോലിക്കനാകുവാനായി ഞാന്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍, ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള സഭയുടെ ഓദ്യോഗിക പ്രബോധനങ്ങള്‍ എനിക്ക് ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ഒരു നല്ല ധാരണയുണ്ടാക്കി തന്നു. കൂടുതല്‍ സമയമെടുത്ത് ശുദ്ധീകരണസ്ഥലത്തെപ്പറ്റി ഞാന്‍ ആസ്വദിച്ചു പഠിച്ചു. യഥാര്‍ത്ഥത്തില്‍ സൗഖ്യപ്പെടുത്തലിന്റേയും, ക്ഷമയുടേയും വളരെ ഗുണകരവും ദയാപരവുമായ പ്രക്രിയയായ ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ആലങ്കാരികമായിട്ടാണ് പലപ്പോഴും സഭ ചിത്രീകരിച്ചിട്ടിട്ടുള്ളത്. ശുദ്ധീകരണസ്ഥലത്തെ ഒരു തരത്തിലുള്ള ‘ദൈവത്തിന്റെ ചികിത്സ’ (Divine Therapy) ആയിട്ടാണ് ഞാന്‍ കാണുന്നത്. സ്വര്‍ഗ്ഗീയ ജീവിതത്തിനും, സ്വര്‍ഗ്ഗത്തിലെ സ്നേഹത്തിനും അര്‍ഹരാക്കത്തക്ക രീതിയില്‍ ദൈവീക സ്നേഹം നമ്മളെ പരിപൂര്‍ണ്ണമായും സൗഖ്യപ്പെടുത്തുന്നു”.

(മതപരിവര്‍ത്തനം ചെയ്tതു കത്തോലിക്ക വിശ്വാസം സ്വീകരിച്ച ഫാദര്‍ ജോണ്‍ ആഞ്ചെലിക്കന്‍റെ വാക്കുകള്‍).

വിചിന്തനം:

നമ്മുടെ പൂര്‍വ്വികര്‍ക്ക് സൗഖ്യവും, പൂര്‍ണ്ണതയും നല്‍കുവാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »