News - 2024
തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫാദര്‍ ജാക്വസ് ഹാമലിനെ 'വാഴ്ത്തപ്പെട്ടന്‍' എന്ന് വിശേഷിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 16-09-2016 - Friday
വത്തിക്കാന്‍: വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനിടെ ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫാദര്‍ ജാക്വസ് ഹാമലിനെ 'വാഴ്ത്തപ്പെട്ടന്‍' എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചു. വൈദികന്റെ ഓര്‍മ്മയ്ക്കായി വത്തിക്കാനില്‍ നടത്തിയ വിശുദ്ധ ബലി മദ്ധ്യേയാണ് ഫാ. ജാക്വസ് ഹാമലിനെ പാപ്പ വാഴ്ത്തപ്പെട്ടവനെന്ന് വിശേഷിപ്പിച്ചതായി ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഫാദര്‍ ജാക്വസ് ഹാമല്‍ സേവനം ചെയ്തിരുന്ന ഫ്രാന്‍സിലെ റൗവന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായ ഡോമനിക്യൂ ലെബ്‌റണ്ണും അതിരൂപതയിലെ വിശ്വാസികളും വിശുദ്ധ ബലിയില്‍ സംബന്ധിച്ചിരുന്നു.
ഫാദര്‍ ഹാമല്‍ കൊല്ലപ്പെട്ട ദിനം അദ്ദേഹത്തോട് ഒപ്പം വിശുദ്ധ ബലിയില്‍ സംബന്ധിക്കുകയായിരുന്ന മൂന്നു കന്യാസ്ത്രീകള്‍ക്ക് വത്തിക്കാനില്‍ നടത്തപ്പെട്ട അനുസ്മരണ ബലിയില്‍ സംബന്ധിക്കുവാന്‍ സാധിച്ചിരുന്നില്ല. കൊല്ലപ്പെട്ട വൈദികന്റെ ഫോട്ടോയില്‍ മാര്‍പാപ്പ ഒപ്പിടണമെന്നും, ആ ഫോട്ടോ ദുഃഖത്തിലായിരിക്കുന്ന കന്യാസ്ത്രീകള്‍ക്ക് എത്തിച്ചു നല്‍കാമെന്നും ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ മാര്‍പാപ്പയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആര്‍ച്ച് ബിഷപ്പിനെ അത്ഭുതപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ ഫാദര്‍ ജാക്വസ് ഹാമലിന്റെ ചിത്രം എടുത്തുകൊണ്ടു പോയി വിശുദ്ധ ബലിക്കു മുമ്പേ അള്‍ത്താരയില്‍ സ്ഥാപിച്ചു.
"വിശുദ്ധ ബലിക്ക് ശേഷം റൗവനില്‍ നിന്നും വന്നവരെ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിവാദ്യം ചെയ്തു. ഇതിനു ശേഷം അള്‍ത്താരയില്‍ സൂക്ഷിച്ചിരുന്ന ഫാദര്‍ ജാക്വസ് ഹാമലിന്റെ ഫോട്ടോയില്‍ ഒപ്പിട്ട് എന്റെ കൈവശം തന്നു. ഈ ഫോട്ടോ പള്ളിയില്‍ കൊണ്ടു പോയി തന്നെ സൂക്ഷിച്ചുകൊള്ളുക, കാരണം ഫാദര്‍ ജാക്വസ് ഹാമല്‍ ഇപ്പോള്‍ വാഴ്ത്തപ്പെട്ടവനാണെന്ന് പിതാവ് എന്നോട് പറഞ്ഞു. അതിശയിച്ചു നിന്ന എന്നോടായി പരിശുദ്ധ പിതാവ് വീണ്ടും ഇങ്ങനെ പറഞ്ഞു. വൈദികനെ വാഴ്ത്തപ്പെട്ടവനെന്നു വിളിക്കാനുള്ള അധികാരം അങ്ങേയ്ക്കില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, പോപ്പ് അതിനുള്ള അനുവാദം തന്നിരിക്കുന്നു എന്ന് അവരോട് പറയുക". ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണ്‍ നടന്ന സംഭവങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
ദൈവത്തിന്റെ പേര് പറഞ്ഞ് മനുഷ്യരെ കൊല്ലുന്ന എല്ലാവരും സാത്താന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു മാര്‍പാപ്പ വിശുദ്ധ ബലി മധ്യേ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. വൈദികന്റെ ധാരുണമായ കൊലപാതകം വിശ്വാസികളുടെ ഇടയില്‍ ഭയവും ആശങ്കയും ഉണ്ടാക്കിയതായി ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണ്‍ സൂചിപ്പിച്ചു. എങ്കിലും വിശ്വാസികള്‍ ധൈര്യത്തോടെ ഇപ്പോഴും ദേവാലയങ്ങളിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക