News - 2024

ചൈനയിലെ തിരക്കേറിയ വിമാനത്താവളത്തില്‍ സര്‍ക്കാര്‍ പ്രാര്‍ത്ഥന ഹാള്‍ തുറന്നു നല്‍കി; സര്‍ക്കാര്‍ ക്രൈസ്തവ സംസ്‌കാരം വിലമതിക്കുന്നതായി മാധ്യമങ്ങള്‍

സ്വന്തം ലേഖകന്‍ 13-09-2016 - Tuesday

ബെയ്ജിംഗ്: ചൈനയിലെ തിരക്കേറിയ ഒരു വിമാനത്താവളത്തില്‍ കൂടി ക്രൈസ്തവര്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിനായി വിശാലമായ ഹാള്‍ തുറന്നു. രാജ്യത്തെ പ്രമുഖ സ്വതന്ത്ര വാണിജ്യ പ്രദേശമായ ഷെന്‍സെനിലെ തിരക്കേറിയ എയര്‍പോര്‍ട്ടിലാണ് പ്രാര്‍ത്ഥനാ ഹാള്‍ സര്‍ക്കാര്‍ തുറന്നു നല്‍കിയിരിക്കുന്നത്. മനോഹരമായി നിര്‍മ്മിച്ചിട്ടുള്ള ഈ പ്രാര്‍ത്ഥനാ ഹാളില്‍ ആളുകള്‍ക്ക് വായിക്കുവാനും ധ്യാനിക്കുവാനും ബൈബിളിന്റെ നിരവധി പകര്‍പ്പുകളും സൂക്ഷിച്ചിട്ടുണ്ട്. ഇരുന്നു പ്രാര്‍ത്ഥിക്കുന്നതിനായി കസേരകളും ഇവിടെ ക്രമീകരിച്ചിരിക്കുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ 'ആത്മീയ മരുപ്പച്ച' എന്നാണ് പുതിയ പ്രാര്‍ത്ഥന ഹാളിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

നിരവധി രാജ്യങ്ങളില്‍ നിന്നും വാണിജ്യ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് പ്രാര്‍ത്ഥിക്കുവാനും ധ്യാനിക്കുവാനും ചാപ്പലോടു കൂടിയ ഈ പ്രാര്‍ത്ഥനാ ഹാള്‍ ഇനി മുതല്‍ ഉപകരിക്കും. ചൈനയിലെ പ്രമുഖ വിമാനത്താവളങ്ങളായ ബെയ്ജിംഗ്, ചെഗ്ഡു, സിയാന്‍, കുന്‍മിംഗ്, ഓര്‍ഡോസ് എന്നിവിടങ്ങളിലും സമാനരീതിയിലുള്ള പ്രാര്‍ത്ഥനാലയങ്ങള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ക്രൈസ്തവ വിശ്വാസത്തേയും സംസ്‌കാരത്തേയും സര്‍ക്കാര്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടു വേണം ഇത്തരം നടപടികളെ നോക്കികാണുവാനെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ തരം പീഡനങ്ങള്‍ പലപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചൈനീസ് ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ടെങ്കിലും, പുതിയ സര്‍ക്കാര്‍ നടപടിയെ ഇവര്‍ സ്വാഗതം ചെയ്യുന്നു. വിശ്വാസത്തെ ഉയര്‍ത്തികാട്ടുവാന്‍ തങ്ങള്‍ക്ക് ലഭിക്കുന്ന അവസരമായും വിശ്വാസികള്‍ ഇതിനെ നോക്കി കാണുന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 80