News - 2024

ഗര്‍ഭഛിദ്രം നടത്തിയ മെഗാന്‍ റോദസ് ക്രിസ്തുവിന്റെ സ്‌നേഹം തിരിച്ചറിഞ്ഞപ്പോള്‍ ഇന്ന്‍ ജീവന്റെ സംരക്ഷക

സ്വന്തം ലേഖകന്‍ 15-09-2016 - Thursday

വാഷിംഗ്ടണ്‍: ഗര്‍ഭഛിദ്രം എന്ന മാരകപാപം നടത്തിയപ്പോഴും ക്രിസ്തു തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ജീവിതത്തിലേക്ക് തന്നെ വീണ്ടും മടക്കികൊണ്ടുവന്നതെന്ന് യുവതിയുടെ സാക്ഷ്യം. മെഗാന്‍ റോദസ് എന്ന യുവതിയാണ് തന്റെ അനുഭവസാക്ഷ്യം വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഗര്‍ഭഛിദ്രം എന്ന തന്റെ തെറ്റായ തീരുമാനത്തേ കുറിച്ചും അതില്‍ നിന്നും താന്‍ അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങളെ കുറിച്ചും റോദസ് വീഡിയോയിലൂടെ ഏറ്റുപറയുന്നു.

2005-ലാണ് മെഗാന്‍ റോദസ് ഗര്‍ഭം ധരിക്കുന്നത്. അതുവരെയും ഗര്‍ഭഛിദ്രം ഒരു മാരകപാപമാണെന്നു കരുതിയിരുന്ന റോദസ്, അമ്മയാകുവാന്‍ തനിക്ക് പറ്റിയ സമയത്തല്ല താന്‍ ഗര്‍ഭവതിയായിരിക്കുന്നതെന്ന തെറ്റായ ചിന്തയാല്‍ ശക്തമായി വേട്ടയാടപ്പെട്ടു. ഇതുമൂലം തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ നശിപ്പിക്കുവാന്‍ അവര്‍ തീരുമാനിച്ചു. ഇത്തരം ഒരു പ്രവര്‍ത്തി ചെയ്യുന്നതിനു മുമ്പു വരെ താന്‍ ജീവന്റെ സംരക്ഷണത്തിനായി നിലകൊണ്ടിരുന്ന വ്യക്തിയായിരുന്നുവെന്നും റോദസ് പറയുന്നു.

ഗര്‍ഭഛിദ്രം ചെയ്ത ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ റോദസിന് കുറ്റബോധമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ മനസ്സില്‍ ശക്തമായ ഭാരം വേട്ടയാടുവാന്‍ തുടങ്ങി. തന്റെ ഹൃദയത്തിലെ ഭാരം താങ്ങുവാന്‍ കഴിയാതെ വന്നപ്പോഴാണ് ഒരു പ്രോലൈഫ് വോളന്റിയറിനെ മെഗാന്‍ റോദസ് സമീപിക്കുന്നത്. അവിടെ നിന്നും ലഭിച്ച കൗണ്‍സലിംങ് ക്ലാസുകളും, ക്രൈസ്തവ മൂല്യമുള്ള ആശ്വാസ വചനങ്ങളും റോദസിന് തന്റെ തെറ്റ് മനസിലാക്കുവാന്‍ സഹായകരമാകുകയും ജീവിതത്തിലേക്ക് മടങ്ങിപോകുവാനുള്ള ഊര്‍ജം നല്‍കുകയും ചെയ്തു.

"ഞാന്‍ ഒരു ക്രൈസ്തവ വിശ്വാസിയാണെങ്കിലും ക്രിസ്തു എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. ക്ഷമയുടെയും കൃപയുടെയും ക്രൂശിന്റെയുമൊന്നും ശരിയായ അര്‍ത്ഥം എനിക്ക് മനസ്സിലാക്കുവാനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഞാന്‍ പാപിയായിരുന്നപ്പോള്‍ തന്നെ ക്രിസ്തു എന്നെ സ്‌നേഹിക്കുകയും എനിക്കായി ക്രൂശിന്‍മേല്‍ മരിക്കുകയും ചെയ്തു. എന്റെ എല്ലാ പാപങ്ങളും അവന്‍ വഹിച്ചു. ഞാന്‍ ഒരിക്കലും എന്റെ ഗര്‍ഭഛിദ്രത്തിന്റെ നീചമായ കഥ ആളുകളോട് പറയണമെന്ന് കരുതിയിരുന്നില്ല. എന്നാല്‍, മറ്റുള്ളവര്‍ ഇതേ തെറ്റിലേക്ക് വീഴാതിരിക്കുവാന്‍ ക്രിസ്തു എന്നെ തന്റെ കൈകളിലെടുത്ത് ഉപയോഗിക്കുന്നു. ക്രിസ്തുവില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു". മെഗാന്‍ റോദസ് 'ലൈവ് ആക്ഷന്‍' എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

ഇന്ന്‍ ഗര്‍ഭഛിദ്രം നടത്തി തന്റെ സമാന അവസ്ഥയില്‍ പശ്ചാത്താപത്താലും പാപഭാരത്താലും വലയുന്ന നിരവധി പേര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് ശുശ്രൂഷകളില്‍ ഏര്‍പ്പെടുകയാണ് മെഗാന്‍ റോദസ്. ഇതിനായി goaskmegz.com എന്ന വെബ്സൈറ്റും മെഗാന്‍ ആരംഭിച്ചിട്ടുണ്ട്. ജീവന്റെ വില എന്താണെന്ന് നാം തിരിച്ചറിയണമെന്നും, ജീവന്റെ സംരക്ഷകരായി നാം മാറണമെന്നും മെഗാന്‍ റോദസ് കൂട്ടിച്ചേര്‍ത്തു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 81