Purgatory to Heaven. - September 2024

ദൈവത്തിന്റെ നീതിയുടെ മുന്‍പില്‍ കടം കൂട്ടുന്നവര്‍

സ്വന്തം ലേഖകന്‍ 23-09-2024 - Monday

“നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്ക്കുന്നതു തന്നെ കൊയ്യും” (ഗലാത്തിയര്‍ 6:7).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 23

“ചില ആളുകള്‍ വളരെയേറെ പരിതാപകരവും നാശകരവുമായ രീതിയിലാണ് ജീവിക്കുന്നത്. ഒരു സായാഹ്നത്തില്‍ കുറച്ച് സമയമെടുത്ത് ആ ദിവസം താന്‍ ചെയ്തിട്ടുള്ള കാര്യങ്ങളെക്കുറിച്ച് അവര്‍ ഒന്ന് ആത്മപരിശോധന ചെയ്യുകയാണെങ്കില്‍, തങ്ങളുടെ അന്നത്തെ പാകപ്പിഴകള്‍ അവിടിവിടെയായി ചിതറികിടക്കുന്നതായി കാണുവാന്‍ കഴിയും.

പരുഷമായ വാക്കുകള്‍, അമിതമായ ആകാംക്ഷ, അഹങ്കാരം, അത്യാര്‍ത്തി, ഇങ്ങനെ അവയുടെ പട്ടിക നീണ്ടുപോകുന്നു. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും അവയെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട് വ്യാജമായ സങ്കടത്തോടുകൂടി കുമ്പസാരത്തില്‍ ഏറ്റുപറയുന്നു. ഇത്തരത്തിലുള്ള ആളുകള്‍ ദൈവത്തിന്റെ നീതിയുടെ മുന്‍പില്‍ തങ്ങളുടെ കടങ്ങള്‍ കുന്ന് കൂട്ടുകയാണ് ചെയ്യുന്നത്.”

(‘പയസ്‌ യൂണിയന്‍ ഓഫ് സെന്റ്‌ ജോസഫ്’ എന്ന സംഘടനയുടെ സ്ഥാപകനായ വിശുദ്ധ ലൂയിസ് ഗുവാനെല്ല).

വിചിന്തനം:

നമ്മുടെ ജീവിതത്തിലെ പാപത്തിന്റെ കുടിലതകളെ തിരിച്ചറിയുക. അവ ജീവിതത്തില്‍ നിന്ന്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഉറച്ച തീരുമാനമെടുക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »