India - 2026

മഹാരാഷ്ട്രയിലെ വിവാദമായ മതപരിവർത്തന നിരോധന നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍

പ്രവാചകശബ്ദം 27-08-2026 - Thursday

മുംബൈ: ശക്തമായ എതിര്‍പ്പുകള്‍ മറികടന്നു രാജ്യത്ത് ന്യൂനപക്ഷ വേട്ടകൾക്ക് ആക്കംകൂട്ടി മഹാരാഷ്ട്രയിലെ വിവാദമായ മതപരിവർത്തന നിരോധന നിയമം നാളെ മുതല്‍ പ്രാബല്യത്തിൽ. നിയമം പൂർണ്ണതോതിൽ നടപ്പിലാകുന്നതോടെ കടുത്ത ആശങ്കയിലാണ് മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ക്രൈസ്തവ സമൂഹങ്ങൾ. നിയമത്തിന്റെ മറവില്‍ പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ക്ക് നേരെ വലതുപക്ഷ സംഘടനകള്‍ ആക്രമണം നടത്തുമോയെന്ന ആശങ്ക ശക്തമാണ്.

വസി, വിരാർ, മീരാ-ഭയന്ദർ, താനെ, പാൽഘർ തുടങ്ങിയ പ്രദേശങ്ങളിലെ പ്രാർത്ഥനാ ഹാളുകളിൽ എത്തുന്ന വിശ്വാസികളോട് ഇപ്പോൾ പുതിയൊരു ഫോം പൂരിപ്പിച്ചു നൽകാൻ പ്രൊട്ടസ്റ്റന്‍റ് പാസ്റ്റര്‍മാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. തങ്ങൾ യാതൊരുവിധ സമ്മർദ്ദങ്ങൾക്കും പ്രലോഭനങ്ങൾക്കും വിധേയരാകാതെ, പൂർണമായും സ്വന്തം 'ഇഷ്‌ടപ്രകാരമാണ്' പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത് എന്ന് വ്യക്തമാക്കുന്ന 'സ്വയം സാക്ഷ്യപത്രമാണ്' ഇത്. പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാറോ പാൻ നമ്പറോ സഹിതമാണ് വിശ്വാസി സമൂഹം ഈ ഫോമിൽ ഒപ്പിട്ടുനൽകുന്നത്.


Related Articles »