India - 2026
ദൈവമാതാവിന്റെ ജനന തിരുനാള്‍ ദിനത്തില്‍ വേളാങ്കണ്ണിയിലെത്തിയത് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍
പ്രവാചകശബ്ദം 09-09-2026 - Wednesday
നാഗപട്ടണം: ദൈവമാതാവിന്റെ ജനന തിരുനാള്‍ ദിനത്തിനോട് അനുബന്ധിച്ച് പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് എത്തിയത് ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍. ഇന്നലെ തിരുനാള്‍ ദിനത്തിലും തലേന്ന് നടന്ന പ്രശസ്തമായ രഥഘോഷയാത്രയിലും പതിനായിരങ്ങള്‍ പങ്കുചേര്‍ന്നു. 11 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങളുടെ പ്രധാന ആകർഷണമായിരിന്നു തിങ്കളാഴ്ച വൈകുന്നേരം നടന്ന രഥഘോഷയാത്ര.
ദൈവമാതാവിന്റെ ജനനത്തിരുനാൾ ദിനമായ ഇന്നലെ രാവിലെ ആറിന് ബിഷപ്പ് ഡോ. സഹായരാജിൻ്റെ കാർമികത്വത്തിൽ ബസിലിക്കയിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന അര്‍പ്പിച്ചു. തിരുനാൾ സന്ദേശവും നടന്നു. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷകണക്കിന് വിശ്വാസികളാണ് ഈ ദിവസങ്ങളില്‍ വേളാങ്കണ്ണിയിലെത്തിയത്. വൻ ജനത്തിരക്ക് പ്രമാണിച്ച് ബസിലിക്ക പരിസരത്തും നഗരത്തിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് തമിഴ്‌നാട് പോലീസ് ഏർപ്പെടുത്തിയിരുന്നത്.










