News
ക്രൈസ്തവ തീര്‍ത്ഥാടകരെ ആകര്‍ഷിക്കാന്‍ ജോർദാൻ - പാലസ്തീൻ ഭരണാധികാരികളുടെ കൂടിക്കാഴ്ച
പ്രവാചകശബ്ദം 08-09-2026 - Tuesday
ലണ്ടൻ: യേശു ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരം വര്‍ഷത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് 2030-ൽ നടക്കാനിരിക്കുന്ന ആഘോഷങ്ങൾക്കായി ജോർദാൻ ഒരുങ്ങുന്നതിനിടെ, ടൂറിസം മേഖലയിലെ സഹകരണത്തെക്കുറിച്ച് ജോർദാൻ ടൂറിസം മന്ത്രി ഇമാദ് ഹിജാസീനും പാലസ്തീൻ ടൂറിസം മന്ത്രി ഹാനി ഹായെക്കും ചർച്ച നടത്തി. ലോകമെമ്പാടുമുള്ള ക്രൈസ്തവ തീർത്ഥാടകരെ ആകർഷിക്കുന്നതിനായി സംയുക്ത ടൂറിസം പാക്കേജുകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത്.
പ്രാദേശിക പൈതൃകം പ്രദർശിപ്പിക്കുന്നതിനായി ജീവനക്കാർക്കുള്ള പരിശീലനം, മ്യൂസിയം പരിപാലനം തുടങ്ങിയ സംരംഭങ്ങളെക്കുറിച്ചും ആലോചിച്ചതായി ജോർദാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജോർദാനിലും പലസ്തീനിലും പ്രധാനപ്പെട്ട ക്രൈസ്തവ പുണ്യസ്ഥലങ്ങളുടെ സംരക്ഷണത്തിനായി വലിയ രീതിയിലുള്ള ഇടപെടലാണ് മേഖലയിലെ ഭരണകൂടങ്ങള്‍ നടത്തുന്നത്.
ലോകമെമ്പാടുമുള്ള ഇരുനൂറ് കോടിയിലധികം വരുന്ന ക്രൈസ്തവർക്ക് അഗാധമായ ആത്മീയ പ്രാധാന്യമുള്ള ഒരു നാഴികക്കല്ലാണ് യേശുവിന്റെ ജ്ഞാനസ്നാന വാർഷികമെന്നു ഇസ്രായേല്‍ വിശേഷിപ്പിച്ചിരിന്നു. ലോകമെമ്പാടുമുള്ള സഭകളുമായും ക്രൈസ്തവ നേതാക്കളുമായും ഉള്ള സംഭാഷണങ്ങൾ ശക്തിപ്പെടുത്തുന്നതിനും, ലക്ഷക്കണക്കിന് ക്രൈസ്തവ തീർത്ഥാടകരുടെ വരവിനായി തയ്യാറെടുപ്പുകൾ നടത്തുന്നതിനുമായി കർമസമിതി രൂപീകരിച്ചതായി വിദേശകാര്യ മന്ത്രി ഗിദിയോൺ സാര്‍ കഴിഞ്ഞ മാസം അറിയിച്ചിട്ടുണ്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















