Meditation. - October 2024
ശൂന്യമായ മനസ്സോടെയുള്ള പ്രാര്‍ത്ഥന
സ്വന്തം ലേഖകന്‍ 15-10-2022 - Saturday
"എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും" (യോഹന്നാന്‍ 4:14).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 15
ആവിലായിലെ വിശുദ്ധ തെരേസയുടെ പ്രാര്‍ത്ഥന പൂര്‍ണ്ണമായും യേശുവിന്റേയും രഹസ്യത്തിലേക്ക് അടുക്കുന്ന ഒരു യജ്ഞമാണ്. പിതാവിങ്കലേക്ക് നയിക്കുന്ന ഒരു വ്യക്തിപരമായ കൂടിക്കാഴ്ചയാണത്. 'എല്ലാ നന്മയും നല്‍കുന്ന' യേശുവില്‍ നിന്നുള്ള അകല്‍ച്ച വലിയ അപകടമാണ് വരുത്തുന്നതെന്ന് തെരേസാ മനസ്സിലാക്കി. ഇതിന് എല്ലാ കാലത്തും പ്രസക്തിയുണ്ട്. ക്രിസ്തുവില്‍ നിന്ന്‍ വരുന്ന വചനം ഉള്‍ക്കൊള്ളാതെ, ശൂന്യമായ മനസ്സോടെയുള്ള പ്രാര്‍ത്ഥനയ്ക്ക് ക്രിസ്തീയതയില്‍ സ്ഥാനമില്ല; ഇത്തരത്തിലുള്ള പ്രാര്‍ത്ഥനാമുറകള്‍ക്കെതിരായി ഇന്നും മുറവിളി കൂട്ടേണ്ടതുണ്ട്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ആവിലാ, 15.10.83)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.