News - 2025

കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികൾ അല്മായർ സിനഡിൽ അവതരിപ്പിച്ചു

ജേക്കബ്‌ സാമുവേൽ 20-10-2015 - Tuesday

കുടുംബങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ സഭ അതിനോട് താദാത്മ്യം പ്രാപിച്ച് പിന്തുണ നൽകണമെന്ന് മെത്രാൻ സിനഡിൽ സംബന്ധിക്കുന്ന ദമ്പതികൾ ആവശ്യപ്പെട്ടു.

സഭയിലെ വിവാഹനിശ്ചയം കഴിഞ്ഞവരും, വിവാഹിതരുമായ ദമ്പതികൾക്ക് വേണ്ടി മെച്ചപ്പെട്ട പരിപാടികൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത, The worldwide Marriage Encounter-ന്റെ അന്തർദേശീയ സഭാസംഘത്തിലെ അംഗങ്ങളായ അന്തോണി വിറ്റ്സാക്കും കാതറൈൻ വിറ്റ്സാക്കും എടുത്തുകാട്ടി. ഇടവക ശുശ്രൂഷകളിൽ വെവ്വേറെ പങ്കെടുക്കാതെ, “ഒരുമിച്ച് വേണം ദമ്പതികൾ വിശുദ്ധ കൂദാശകളുടെ പ്രകാശത്തിന്‌ വിധേയരാകേണ്ടതെന്നും” അവർ പ്രസ്താവിച്ചു.

അവരവരുടെ ഇടവകകളിലെ കുടുംബങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകുന്നതിലേക്കായി, ഒരു വൈദിക സജ്ജീകരണം തയ്യാറാക്കണമെന്നും അന്തോണി വിറ്റ്സാക്ക് നിർദ്ദേശിച്ചു.

“ഒരു സഭ കുടുംബങ്ങളുടെ കുടുംബം ആകണമെന്നാണുദ്ദേശിക്കുന്നതെങ്കിൽ, നമ്മുടെ സെമിനാരി പ്രവർത്തകരെ ജനങ്ങളെ സ്നേഹിക്കുന്ന വൈദികരാക്കി മാറ്റണം, കേവലം ഒരു ഇടവക വികാരിയായി ചുരുങ്ങിപ്പോകരുത്. ദൈവവുമായുള്ള ബന്ധത്തിൽ അധിഷ്ഠിതമാണ്‌ നമ്മുടെ വിശ്വാസം; അപ്പോൾ, അത് മറ്റുള്ളവരുമായുള്ള ബന്ധത്തിൽ തന്നെ ജീവിച്ചു തീർക്കണം“. അദ്ദേഹം പറഞ്ഞു.

Parents centres, New Zealand-ന്റെ അദ്ധ്യക്ഷയായ ഷാരൺ കോൾ പറഞ്ഞത് ഇങ്ങനെയാണ്‌: Humanae Vitae-യിൽ പ്രതിപാദിക്കുന്ന ദാമ്പത്യസ്നേഹത്തേപ്പറ്റിയും ഉത്തരവാദിത്വ രക്ഷകർത്തിത്തെപ്പറ്റിയുമുള്ള സഭയുടെ ഉപദേശങ്ങൾ ‘അതിസുന്ദരവും അഴവുമുള്ള’വയാണെങ്കിലും, വരുമാനം കുറഞ്ഞവർക്കോ, മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്കോ, മറ്റു കഷ്ടങ്ങളുള്ളവർക്കോ, ഇത് അനുസരിച്ച് ജീവിക്കാൻ പ്രയാസമാണ്‌. ‘Humanae Vitae' പ്രകാരം അനുവദനീയമായ ഗർഭ നിയന്ത്രണമാർഗ്ഗം അതിന്‌ തയ്യാറായിട്ടുള്ള ദമ്പതിമാർക്ക് വളരെ ഫലപ്രദമാണെന്നാണ്‌ Natural Family Planning-ന്റെ മുൻകാല ഭരണ സമിതി അംഗം എന്ന നിലയിൽ എന്റെ അനുഭവം.

ഉത്തരവാദിത്ത്വ മാതാപിതാക്കളുടെ സൗകര്യാർത്ഥം, എല്ലാ കുടുംബങ്ങൾക്കും ചില അവസരങ്ങളിൽ ക്രിത്രിമ ഗർഭ നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതായി വരും. കുട്ടികൾ വേണമെന്നുള്ളത് വൈവാഹിത ജീവിതത്തിന്റെ സ്വാഭാവികമായ മോഹമാണ്‌; അത് ഒരു ജീവശാസ്ത്രപരമായ ആവശ്യവും, കൂദാശപരമായ കൃപയുമാണ്‌. എന്റെ അനുഭവത്തിൽ, വളരെ കുറച്ച് ദമ്പതിമാർ മാത്രമേ ഈ ആഗ്രഹം അടിച്ചമർത്താറുള്ളു; അത് ജീവിതവരുമാനക്കുറവ് കൊണ്ടാണ്‌, അല്ലാതെ, സ്വാർത്ഥത കൊണ്ടല്ല“.

അവർ തുടർന്നു: ”തങ്ങളുടെ ജീവിതത്തിലെ പച്ചയായ പരമാർത്ഥങ്ങൾ മനസ്സിലാക്കാൻ സഭക്ക് സാധിക്കുന്നില്ല എന്നാണ്‌ മിക്ക ഗൃഹസ്ഥരും കരുതിയിരിക്കുന്നത്. മനസാക്ഷിക്കൊത്ത തീരുമാനങ്ങൾ സാധാരണ വിശ്വാസികൾ എടുക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല. തങ്ങളുടെ ആത്മീയ വളർച്ചയുടെ ഘട്ടങ്ങൾ അനുസരിച്ചോ, ജീവിത സാഹചര്യങ്ങൾ അനുസരിച്ചോ അല്ലാത്ത നിയമങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് പലപ്പോഴും അവർക്ക് തോന്നുന്നത്. ലൈഗികതയിലും മന:ശാസ്ത്രത്തിലും വേണ്ടത്ര അറിവില്ലാത്തതിനാൽ, വൈദികരുടെ ലൈഗിക ദുരുപയോഗത്തിൽ, ശരിയായ തീരുമാനങ്ങളെടുക്കാൻ പല അധികാരികൾക്കും സാധിക്കുന്നില്ല; അതുമൂലം ആൽമായ ജനത്തിന്‌ വലിയ ദോഷം സംഭവിക്കുന്നത് തുടർന്ന് പോകുന്നതിൽ അവർ കൂറ്റക്കാരായിത്തീരുന്നു.

ആയതിനാൽ, “അതീവ അനുകമ്പയോടെ” വേണം സഭ ഭക്തജനങ്ങൾക്ക് ചെവികൊടുക്കേണ്ടതും, “വിവാഹത്തേയും, ലൈഗികതയേയും, ഉത്തരവാദിത്ത്വ രക്ഷകർത്തിത്ത്വത്തേയും പറ്റിയുള്ള ഉപദേശങ്ങൾ , ഭക്തരും മെത്രാന്മാരുമായുള്ള ചർച്ചകളിൽ, പുന:പരിശോധിക്കേണ്ടതു”മെന്നുമാണ്‌ കോൾ ആഹ്വാനം ചെയ്തത്.

സിനഡിന്റെ പ്രവർത്തനരേഖകയിൽ, വയോജനങ്ങളെപറ്റി കാര്യമായി ഒന്നും പറയുന്നില്ല എന്നാണ്‌ Canadian Catholic Bioethics Institute-ന്റെ അദ്ധ്യക്ഷയായ മോയിരാ മാൿക്യൊൻ ശ്രദ്ധയിൽ കൊണ്ടുവന്നത്. അവർ തുടർന്നു “വൃദ്ധരായവർ സാധാരണ പറയാരുള്ളതാണ്‌ രേഖ പ്രതിഫലിപ്പിക്കുന്നത്: അതായത്, അവരെ പ്രാധാന്യമുള്ളവരായി കണക്കാക്കാറില്ല; അവരെ തഴയുന്ന സ്വഭാവമാണ്‌ സമൂഹത്തിനുള്ളത്; അവർ കഴമ്പുള്ളവരായി ആരും കരുതുന്നില്ല”.

ശരിയായ ആതുര ശുശൂഷകളോടൊപ്പം, ജീവിതാവസാന വേളകളിൽ, ആത്മീയശ്രമങ്ങളുടെ സഹായവും അവർ അർഹിക്കുന്നുണ്ടെന്നാണ്‌ മാക്ക്ക്യൂൻ പറഞ്ഞത്.

“ജീവിതം അറ്റം വരെ ജീവിച്ചുതീർക്കുക” എന്നാണ്‌ പോപ്പ് ജോൺപോൾ രണ്ടാമൻ വയോജനങ്ങളോട് ആവശ്യപ്പെട്ടത്. ശാരീരികവും ആത്മീയവുമായ ക്ഷേമത്തിനായി ശുശ്രൂശിച്ചും, മരണം വേഗമാകുന്നതിൽ നിന്നും രക്ഷിച്ചും, ആകുന്ന കാലത്തോളം ഒരു ലക്ഷ്യം കൊടുത്ത് ജീവിതം നിലനിർത്താനും, നമുക്ക് സഹായിക്കാം“

സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ , ലിംഗതത്ത്വശാസ്ത്രം, കുടുംബപുനർനിർവചനാശ്രമങ്ങൾ, ലിംഗതിരിച്ചറിയൽ, മനുഷ്യപ്രകൃതി എന്നിവകൾ അടിച്ചേൽപ്പിക്കുന്ന ‘സംസ്കാരിക മാർക്സിസ്’ത്തിനെതിരെയുള്ള മുന്നറിയിപ്പാണ്‌ , The catholic Doctors Association of Buchorest-ന്റെ അദ്ധ്യക്ഷയായ റൊമേനിയക്കാരിയായ Dr.Anea maria cernea- നൽകിയത്. അവർ തുടർന്നു: “പുരോഗമനമെന്നാണ്‌ ഈ തത്ത്വശാസ്ത്രം സ്വയം വിശേഷിപ്പിക്കുന്നത്. ആ പഴയ സർപ്പത്തിന്റെ വാഗ്ദാനത്തിൽ കവിഞ്ഞ് ഒന്നും ഇതിലില്ല- നിയന്ത്രണം മനുഷ്യർ ഏറ്റെടുക്കണം, ദൈവത്തെ മാറ്റണം, രക്ഷ ഇവിടെ, ഈ ലോകത്തിൽ തന്നെ സാദ്ധ്യമാക്കണം”.

സുവിശേഷവൽക്കരണത്തിലൂടെയും പരിവർത്തനത്തിലൂടെയും, ഈ അപകടങ്ങളിൽ നിന്നും വിശ്വാസികളെ സംരക്ഷിക്കാനുള്ള വിളിയാണ്‌ സഭക്കുള്ളത് എന്നാണ്‌ അവർ കൂട്ടിച്ചേർത്തത്. “ആത്മാക്കളെ രക്ഷിക്കുക എന്നതാണ്‌ സഭയുടെ ദൗത്യം. ദുഷ്ടത ഈ ലോകത്തിൽ വരുന്നത് പാപത്തിൽ നിന്നാണ്‌, വരുമാനവ്യത്യാസങ്ങളിൽ നിന്നല്ല, കാലാവസ്ഥാവ്യതിയാനത്തിൽ നിന്നല്ല” അവർ ഉപസംഹരിച്ചു.

ഭക്തജനങ്ങളും പൗരോഹിത്യശ്രേണിയും തമ്മിലുള്ള സമ്പർക്കം വർദ്ധിപ്പിക്കാൻ മെത്രാൻ സിനഡ് അനുവദിക്കണമെന്നാണ്‌ the Missionary Sisters of Our Lady of Africa-യിലെ അംഗവും International Union of Superior General-ന്റെ അദ്ധ്യക്ഷയുമായ സിസ്റ്റർ. കാർമൻ സമ്മ്യൂട്ട് ആവശ്യപ്പെട്ടത്.

“സഭയുടെ ഛായ ദൈവജനമാണെങ്കിൽ ജനങ്ങളുടെ അറിവ് സഭയുടെ വിവേചനാപ്രക്രിയക്ക് പ്രാപ്തമാക്കപ്പെടാൻ സമർപ്പിക്കണമെന്നാണ്‌ ഭക്തജനങ്ങളായ ഞങ്ങളിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്-മാർപാപ്പായും മെത്രാന്മാരും ചേർന്നുള്ള എല്ലാക്കാലത്തേയും വിധിനിർണ്ണയ പ്രക്രിയയുടെ പശ്ചാത്തലത്തിൽ“ അവർ പറഞ്ഞു.

മതവിശ്വാസികളേപ്പോലെ ദമ്പതിമാർക്കും വൈദികരേയും വാഴിക്കപ്പെട്ട ശുശ്രൂശകന്മാരേയും ക്രമീകരിക്കുന്നതിൽ സഹായിക്കാൻ സാധിക്കുമെന്നാണ്‌ അവർ നിർദ്ദേശിച്ചത്.

“തികഞ്ഞ സമ്പൂർണ്ണതയുടെ നിർമ്മിതിയിൽ ഭാഗഭാക്കാകാൻ ഒരോരുത്തർക്കും അവന്റേതും അവളുടേതുമായ പങ്കുള്ള ഒരു സഭയാണ്‌ ഞാൻ സ്വപ്നം കാണുന്നത്”. അവർ ഉപസംഹരിച്ചു.

More Archives >>

Page 1 of 11