Purgatory to Heaven. - December 2024

നിങ്ങള്‍ സന്തോഷവാനായിരിക്കുമ്പോള്‍ ഞങ്ങളെ ചുട്ടുപൊള്ളിക്കുന്ന അഗ്‌നിയെ കുറിച്ചു ഓര്‍ക്കുക

സ്വന്തം ലേഖകന്‍ 02-12-2023 - Saturday

“കടന്നുപോകുന്നവരേ; നിങ്ങള്‍ക്കിത് നിസ്സാരമാണോ? നോക്കികാണുവിന്‍ ഞാന്‍ അനുഭവിക്കുന്ന ദുഃഖത്തിനു തുല്യമായ, കര്‍ത്താവ് തന്റെ ഉഗ്രകോപത്തിന്റെ നാളുകളില്‍ എന്റെ മേല്‍ വരുത്തിയ ദുഃഖത്തിനു തുല്ല്യമായ ദുഃഖമുണ്ടോ ?” (വിലാപങ്ങള്‍ 1:12).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 2

മരിച്ചവര്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബ്ബാന അർപ്പിക്കേണ്ട ആവശ്യമില്ല എന്നു വാദിച്ചവരോട് വിശുദ്ധ തോമസ്‌ മോര്‍ 'ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ ഇപ്രകാരമായിരിക്കും ആവശ്യപ്പെടുക' എന്നു പറഞ്ഞു: “നിങ്ങള്‍ പാനം ചെയ്യുമ്പോള്‍ ഞങ്ങളുടെ ദാഹത്തെക്കുറിച്ചോര്‍ക്കുക, നിങ്ങള്‍ സദ്യയുണ്ണുമ്പോള്‍ ഞങ്ങളെ വിശപ്പിനെക്കുറിച്ചോര്‍ക്കുക. നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഞങ്ങളുടെ ഉറക്കമില്ലായ്മയെക്കുറിച്ചും, നിങ്ങള്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഞങ്ങളുടെ വേദനകളേയും സങ്കടങ്ങളെക്കുറിച്ചും, നിങ്ങള്‍ സന്തോഷവാന്‍മായിരിക്കുമ്പോള്‍ ഞങ്ങളെ ചുട്ടുപൊള്ളിക്കുന്ന അഗ്നിയെക്കുറിച്ചുമോര്‍ക്കുക.

അതുവഴി നിങ്ങളുടെ സന്തതികള്‍ നിങ്ങളെ ഓര്‍മ്മിക്കുവാനും, നിങ്ങള്‍ അധികകാലം ശുദ്ധീകരണസ്ഥലത്ത് ചിലവിടാതിരിക്കുവാനുമായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്നാല്‍ ദൈവസ്നേഹമാകുന്ന ആനന്ദത്തിലേക്ക് ഞങ്ങൾ വേഗം പ്രവേശിക്കുന്നതിനു നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് നല്‍കുക, അപ്പോള്‍ ഞങ്ങളും നിങ്ങളെ സഹായിക്കുവാന്‍ കൈകോര്‍ക്കുന്നതാണ്”.

വിചിന്തനം:

ആത്മഹത്യ ചെയ്തവരുടെ ആത്മാക്കള്‍ക്ക് വേണ്ടി ഇന്ന് ഏതെങ്കിലും വിധത്തിലുള്ള പരിഹാര പ്രവര്‍ത്തി ചെയ്യുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »