Christian Prayer - July 2025

മാതാവിന്റെ രക്തകണ്ണീർ ജപമാല

സ്വന്തം ലേഖകന്‍ 04-07-2021 - Sunday

ക്രൂ­ശി­തനാ­യ എ­ന്റെ ഈ­ശോയെ! അ­ങ്ങേ തൃ­പ്പാ­ദ­ങ്ങളില്‍ സാ­ഷ്ടാം­ഗം വീ­ണു­കൊ­ണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ, കാല്‍വരിയിലേ­ക്കു­ള്ള വേ­ദ­ന നിറ­ഞ്ഞ യാ­ത്രയില്‍ അ­ങ്ങേ അ­നു­ഗ­മി­ച്ച പ­രി­ശു­ദ്ധ അ­മ്മ­യു­ടെ രക്തക്കണ്ണുനീരുക­ളെ ഞ­ങ്ങള്‍ അ­ങ്ങേ­ക്കു സമര്‍പ്പിക്കുന്നു. നല്ല­വനാ­യ കര്‍ത്താവേ, പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്തം­ക­ലര്‍­ന്ന കണ്ണുനീര്‍ത്തു­ള്ളി­കള്‍ തരുന്ന സ­ന്ദേ­ശം ശ­രിക്കും മനസ്സിലാ­ക്കു­ന്ന­തിനും അങ്ങ­നെ ഞ­ങ്ങളില്‍ ഇ­ഹത്തില്‍ നി­ന്റെ തി­രു­മന­സ്സു നി­റ­വേ­റ്റി­ക്കൊ­ണ്ടു സ്വര്‍­ഗ്ഗത്തില്‍ അവളോടൊ­ത്തു നി­ത്യ­മാ­യി നി­ന്നെ വാ­ഴ്­ത്തി സ്­തു­തി­ക്കു­ന്ന­തിനും യോ­ഗ്യ­രാ­ക്കു­ന്ന­തി­നു വേ­ണ്ട അ­നു­ഗ്ര­ഹം ഞ­ങ്ങള്‍­ക്കു നല്‍­കണമേ. ആ­മ്മേന്‍.

(ജപമാലയുടെ വലിയ മണികളിൽ )

ഓ! ഈ­ശോ­യെ ഈ ലോ­കത്തില്‍ നി­ന്നെ അ­ധി­ക­മാ­യി സ്നേ­ഹി­ക്കു­കയും സ്വര്‍­ഗ്ഗത്തില്‍ നി­ന്നെ ഏ­റ്റം ഗാ­ഢ­മാ­യി സ്നേഹി­ച്ച് നിന്നോടൊ­ത്തു വാ­ഴു­കയും ചെ­യ്യു­ന്ന പ­രി­ശു­ദ്ധ അ­മ്മ­യു­ടെ രക്തകണ്ണുനീരുകളെ നീ ക­രു­ണ­യോ­ടെ വീക്ഷിക്കേ­ണമെ. (1പ്രാവശ്യം.)

(ചെറിയ മണികളിൽ )

സ്നേ­ഹം നി­റ­ഞ്ഞ ഈ­ശോയെ! നി­ന്റെ പരി. അ­മ്മ ചിന്തി­യ ര­ക്ത­ക്ക­ണ്ണു­നീ­രി­നെ­ക്കു­റി­ച്ച് എ­ന്റെ യാ­ചന­കള്‍ കേള്‍­ക്ക­ണ­മേ. (7 പ്രാവശ്യം.)

ഓ! ഈ­ശോ­യെ..................(1 പ്രാവശ്യം.)

(7 പ്രാ­വശ്യം ചൊല്ലി­യ­ശേഷം)

ഓ! മ­റി­യ­മേ! വ്യാ­കു­ലവും ക­രു­ണയും സ്നേ­ഹവും നി­റ­ഞ്ഞ അമ്മേ! ഞ­ങ്ങ­ളു­ടെ എളി­യ യാചനകളെ നി­ന്റെ പ്രാര്‍­ത്ഥ­ന­യോ­ടു ചേര്‍­ത്ത് നിന്റെ പ്രി­യ­പു­ത്ര­നു കാ­ഴ്­ച­വ­യ്­ക്ക­ണമെ. അങ്ങുന്നു ഞങ്ങള്‍ക്കായി ചിന്തി­യ രക്ത­ ക്ക­ണ്ണു­നീ­രു­ക­ളെ­ക്കു­റി­ച്ച് ഈ... (നിയോഗം ) നി­ന്റെ പ്രിയപു­ത്രനില്‍ നി­ന്നു ലഭിച്ചു തരണമേ. ഞങ്ങ­ളെ എല്ലാ­വ­രേയും നി­ത്യ­ഭാ­ഗ്യത്തില്‍ ചേര്‍­ക്കു­കയും ചെ­യ്യ­ണമെ. ഓ! മറിയമേ! നി­ന്റെ രക്തക്ക­ണ്ണീരാല്‍ പി­ശാ­ചി­ന്റെ ഭ­ര­ണ­ത്തെ ത­കര്‍­ക്ക­ണ­മെന്നും ഞങ്ങളെ ­പ്രതിബന്ധിതമായ ഈ­ശോ­യു­ടെ തൃ­ക്ക­ര­ങ്ങളാല്‍ സകലതിന്മകളിലും നിന്നും ലോ­ക­ത്തെ കാത്തുരക്ഷിക്കണമെന്നും ഞ­ങ്ങള്‍ പ്രാര്‍­ത്ഥി­ക്കുന്നു.

വീണ്ടും ഓ ഈശോയെ (1)

സ്നേഹം നിറഞ്ഞ..... (7)

(ഇങ്ങനെ 7 പ്രാവശ്യമാവർത്തിക്കുക)



Related Articles »