India - 2024
തെക്കന്‍ കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് കവര്‍ച്ച
സ്വന്തം ലേഖകന്‍ 28-06-2017 - Wednesday
വെള്ളറട: തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തിൽ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് കവർച്ച. കുരിശുമല സംഗമവേദിയിലെ കാണിക്കവഞ്ചി തകർത്താണ് മോഷ്ടാക്കൾ പണം അപഹരിച്ചത്. മാസാവാസനമായതിനാല് 50,000 രൂപയിലധികം നഷ്ട്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. പോലീസും ഫിംഗർ പ്രിന്റു വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി. സ്ഥലം വ്യക്തമായി അറിയാവുന്ന മോഷ്ടാക്കളാണ് കവർച്ചയ്ക്കു പിന്നിലെന്നാണ് പോലീസ് നിഗമനം.
ഇന്നലെ പുലർച്ചെ പ്രാർഥനയ്ക്കെത്തിയ വിശ്വാസികളാണ് മോഷണ നടന്നതായി കണ്ടെത്തിയത്. തുടര്‍ന്നു കമ്മിറ്റിക്കാർ വെള്ളറട പോലീസിനെ വിവരം അറിയിക്കുകയായിരിന്നു. അതേ സമയം പോലീസ് സംഭവ സ്ഥലത്ത് എത്തിയത് വൈകിയാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. പ്രസിദ്ധമായ തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തിൽ ആറു മാസം മുന്‍പും മോഷണം നടന്നിരിന്നു. അന്ന് രണ്ടു കാണിക്ക വഞ്ചികൾ തകർത്ത് ഒരു ലക്ഷം രൂപയിലധികം രൂപയാണ് കവര്‍ന്നത്. ഈ സംഭവത്തിന് പിന്നിലെ പ്രതികളെ ഇതുവരെ പോലീസിനു പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് പുതിയ മോഷണം നടന്നിരിക്കുന്നത്.