India - 2024

തെക്കന്‍ കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് കവര്‍ച്ച

സ്വന്തം ലേഖകന്‍ 28-06-2017 - Wednesday

വെ​ള്ള​റ​ട: തിരുവനന്തപുരം ജില്ലയിലെ പ്ര​സി​ദ്ധ​മാ​യ തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ത്ഥാടന കേ​ന്ദ്ര​ത്തി​ൽ ഭ​ണ്ഡാ​ര​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച. കു​രി​ശു​മ​ല സം​ഗ​മ​വേ​ദി​യി​ലെ കാ​ണി​ക്കവ​ഞ്ചി​ തകർത്താണ് മോ​ഷ്ടാ​ക്ക​ൾ പണം അപഹരിച്ചത്. മാസാവാസനമായതിനാല്‍ 50,000 രൂ​പ​യി​ല​ധി​കം നഷ്ട്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് നി​ഗ​മ​നം. പോ​ലീ​സും ഫിംഗർ പ്രി​ന്‍റു വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ്ഥ​ലം വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന മോ​ഷ്ടാ​ക്ക​ളാ​ണ് ക​വ​ർ​ച്ച​യ്ക്കു പി​ന്നി​ലെ​ന്നാ​ണ് പോലീസ് നി​ഗ​മ​നം.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ പ്രാ​ർ​ഥ​ന​യ്ക്കെ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് മോ​ഷ​ണ നടന്നതായി കണ്ടെത്തിയത്. തുടര്‍ന്നു ക​മ്മി​റ്റി​ക്കാ​ർ വെ​ള്ള​റ​ട പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കുകയായിരിന്നു. അതേ സമയം പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ​ത് വൈ​കി​യാ​ണെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ്ര​സി​ദ്ധ​മാ​യ തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ത്ഥാടന​ കേ​ന്ദ്ര​ത്തി​ൽ ആ​റു മാ​സം മു​ന്പും മോഷണം നടന്നിരിന്നു. അന്ന്‍ ര​ണ്ടു കാ​ണി​ക്ക വ​ഞ്ചി​ക​ൾ ത​ക​ർ​ത്ത് ഒരു ല​ക്ഷം രൂ​പ​യി​ല​ധി​കം രൂപയാണ് കവര്‍ന്നത്. ഈ സംഭവത്തിന് പിന്നിലെ പ്ര​തി​ക​ളെ ഇ​തു​വ​രെ പോ​ലീ​സി​നു പി​ടി​കൂ​ടാ​ൻ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് പുതിയ മോഷണം നടന്നിരിക്കുന്നത്.


Related Articles »