India - 2025
മിഷന് ലീഗ് കുഞ്ഞേട്ടന് പുരസ്ക്കാരം ഷാജി മാലിപ്പാറക്ക്
സ്വന്തം ലേഖകന്‍ 08-08-2017 - Tuesday
മൂവാറ്റുപുഴ: ചെറുപുഷ്പ മിഷൻലീഗ് സ്ഥാപക നേതാവ് കുഞ്ഞേട്ടന്റെ സ്മരണാർഥം സംസ്ഥാന സമിതി ഏർപ്പെടുത്തിയിട്ടുള്ള 2017-18 വർഷത്തെ കുഞ്ഞേട്ടൻ അവാർഡിന് എറണാകുളം അതിരൂപതാംഗം ഷാജി മാലിപ്പാറ അർഹനായി. മികച്ച പരിശീലകനും 64 പുസ്തകങ്ങളുടെ രചയിതാവുമായ ഷാജി മാലിപ്പാറ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. തേവര സെന്റ് മേരീസ് യുപിഎസ് അധ്യാപകനും അശോകപുരം ഇടവകാംഗവുമാണ്.
സംസ്ഥാന രക്ഷാധികാരി ബിഷപ് ഡോ.വിൻസെന്റ് സാമുവൽ, പിഒസി ഡയറക്ടർ റവ.ഡോ.വർഗീസ് വള്ളിക്കാട്ട്, സിഎംഎൽ സംസ്ഥാന ഡയറക്ടർ ഫാ.ജോബി പുച്ചൂക്കണ്ടത്തിൽ, പ്രസിഡന്റ് ബിനു മാങ്കൂട്ടം, സെക്രട്ടറി ഷിനോ മോളത്ത്, ഓർഗനൈസർ ഫ്രാൻസിസ് കൊല്ലറേട്ട് എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
