മനുഷ്യന്റെ പ്രാർത്ഥന കേൽക്കുന്ന ദൈവം ഇവിടെയും പ്രവർത്തിക്കാൻ തുടങ്ങി. മധുര പലഹാരക്കച്ചവടക്കാരനായിരുന്ന ഗുബെക്ക് സാവധാനത്തിൽ സ്റ്റോറുകൾ തുറക്കാൻ അവസരം ലഭിച്ചു . അത് ചെയിൻ സ്റ്റോറുകളായി മാറി. അദ്ദേഹത്തിന്റെ എല്ലാ വരുമാനത്തിന്റെയും പകുതി കാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു കൊണ്ടിരുന്നു. അങ്ങനെ ഒരു ചെറിയ പലഹാരക്കച്ചവടക്കാരനായിരുന്ന ആൽബർട്ട് ഗിബെ billionaire-ഉം UK മുഴുവൻ വ്യാപിച്ച ക്വിക് സേവ് എന്ന സൂപ്പർ മാർക്കറ്റ് ചെയിനുകളുടെയും മറ്റനേകം വ്യവസായങ്ങളുടെയും ഉടമയുമായി തീർന്നു. 2011-ൽ BBCക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ഒരു തികഞ്ഞ കത്തോലിക്ക വിശ്വാസിയായ അദ്ദേഹം തന്റെ ഈ അനുഭവം പങ്കുവച്ചത്.
അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങളെ മാനിച്ച് മാർപാപ്പ അദ്ദേഹത്തെ പാപ്പൽ നൈറ്റ്ഹുഡ് (Papal Knighthood) ബഹുമതി നൽകി ആദരിച്ചു.
ഇപ്പോൾ മരണശേഷം, അദ്ദേഹത്തിന്റെ സമ്പാദ്യമായ ഒരു ബില്യൻ പൗണ്ടിൽ പകുതി, കത്തോലിക്കാ സഭ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾക്കും, മറ്റേ പകുതി ട്രസ്റ്റികളുടെ തീരുമാനപ്രകാരമുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കുമെന്ന് 'കാത്തലിക് യൂണിവേഴ്സ്' റിപ്പോർട്ട് ചെയ്യുന്നു
News
തന്റെ സമ്പാദ്യം മുഴുവൻ കത്തോലിക്ക സഭയ്ക്കും കാരുണ്യ പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ച്, ഇംഗ്ലണ്ടിലെ പ്രമുഖ വ്യവസായി നിര്യാതനായി.
സ്വന്തം ലേഖകൻ 12-01-2016 - Tuesday
തന്റെ സമ്പാദ്യം മുഴുവൻ കത്തോലിക്ക സഭയ്ക്കും കാരുണ്യ പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചുകൊണ്ട്, billionaire-ഉം ഇംഗ്ലണ്ടിലെ പ്രമുഖ വ്യവസായിയുമായിരുന്ന ആൽബർട്ട് ഗിബെ (87) ചെഷയറിലെ സ്വവസതിയിൽ വച്ച് കഴിഞ്ഞയാഴ്ച നിര്യാതനായി.
1965-ൽ UKയിലെ, ക്വിക് സേവ് എന്ന സൂപ്പർ മാർക്കറ്റ് ചെയിനിന് രൂപം കൊടുത്ത, വിശ്വാസിയും കാരുണ്യ പ്രവർത്തകനുമായ ഈ വ്യവസായിക്ക്, ഒരു ബില്യൺ പൗണ്ടിന് മേൽ ആസ്തിയുണ്ട് എന്ന് കരുതപ്പെടുന്നു.
1928-ൽ ഐറീഷ്- ഇറാക്ക് മാതാപിതാക്കൾക്ക് ജനിച്ച ഗുബെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള റേഷനിംഗ് നിലനിന്ന കാലത്താണ് ചെറിയ തോതിൽ മധുര പലഹാരക്കച്ചവടം ആരംഭിച്ചത്. എന്നാൽ അതുകൊണ്ട് വരുമാനമൊന്നും ലഭിക്കാതെ ഭക്ഷണത്തിനു പോലും കഷ്ടപ്പെട്ടിരുന്ന കാലം... അക്കാലത്ത് ഒരു ശനിയാഴ്ച്ച ദിവസം രാവിലെ ഭക്ഷണത്തിനുള്ള വക എങ്ങനെ കണ്ടെത്തും എന്ന് ചിന്തിച്ചുകൊണ്ട്, അദ്ദേഹം കിടക്കയിൽ തന്നെ കിടക്കുകയായിരുന്നു. അങ്ങനെ ആലോചിച്ച് കിടക്കുമ്പോൾ അദ്ദേഹം ദൈവവുമായി തന്റെ വേനകൾ പങ്കുവച്ചുകൊണ്ട് പറഞ്ഞു: "ദൈവമെ, ഇപ്പോൾ എന്നെ സഹായിക്കുക! ഈ ജീവിതത്തിൽ ഞാൻ ഉണ്ടാക്കുന്ന പണത്തിന്റെ നേർ പകുതി പാവങ്ങൾക്കും കത്തോലിക്ക സഭയ്ക്കുമായി ഞാൻ നൽകി കൊള്ളാം."