News - 2024

പുരാതന ക്രൈസ്തവ രൂപങ്ങളും ചിത്രങ്ങളും: അബുദാബി മ്യൂസിയം ശ്രദ്ധയാകര്‍ഷിക്കുന്നു

സ്വന്തം ലേഖകന്‍ 04-02-2019 - Monday

അബുദാബി: യൂറോപ്പില്‍ നിന്നുള്ള പൗരാണിക ക്രൈസ്തവ രൂപങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുള്ള യുഎഇയിലെ സാദിയാത്ത് ദ്വീപിലുള്ള പ്രശസ്തമായ ലവ്‌റേ അബുദാബി മ്യൂസിയം കാണികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. യേശുവിന്റെയും കന്യകാമാതാവിന്റെയും ഉണ്ണിയേശുവിനെ കൈകളിലേന്തി നില്‍ക്കുന്ന മാതാവിന്റെയും പഴക്കം ചെന്ന നിരവധി മാതൃകകളും ചിത്രങ്ങളും കുരിശുകളും പെയിന്റിംഗുകളും ശേഖരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ തന്നെ ലിമോസിനില്‍ നിന്നു കൊണ്ടുവന്ന അമൂല്യ രത്‌നങ്ങള്‍ പതിച്ച വര്‍ണക്കുരിശിന് പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ്.

ഉണ്ണിയും കന്യകയുമെന്ന ആയിരത്തിഅഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള ശില്പം ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ നിന്നെത്തിച്ചതാണ്. പതിമൂന്നാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും മദ്ധ്യേ വലിയ ആനക്കൊമ്പില്‍ കൊത്തിയെടുത്ത, യേശുക്രിസ്തുവിന്റെ ജീവിത കഥകളുടെ കാലഘട്ടത്തിലെ ശേഖരവും മ്യൂസിയത്തിന്റെ അമൂല്യ ശേഖരങ്ങളില്‍ ഒന്നാണ്. ക്രൂശിതനായ യേശുവിന്റെ 1,500 വര്‍ഷം പഴക്കമുള്ള, ഗ്രീസില്‍ നിന്നു കിട്ടിയ ഓയില്‍ പെയിന്റിംഗ് ആണ് മ്യൂസിയത്തിലെ മറ്റൊരു അമൂല്യ ശേഖരം. മുസ്ലിം പാരമ്പര്യത്തിനേക്കാള്‍ ഏറെയായി ക്രൈസ്തവ, ഗ്രീക്ക്, ചൈനീസ് പൗരാണികതകളുടെ പ്രദര്‍ശനമാണ് ഈ മ്യൂസിയത്തില്‍ ഉള്ളതെന്നത് ശ്രദ്ധേയമാണ്.


Related Articles »