News
മലയാളത്തിലുള്ള പ്രാർത്ഥന ഉയര്ത്തിയത് കോട്ടയം സ്വദേശി അഞ്ജു
സ്വന്തം ലേഖകന് 06-02-2019 - Wednesday
അബുദാബി: മാർപാപ്പയുടെ ബലിയർപ്പണ വേദിയിൽ മലയാളത്തിൽ മധ്യസ്ഥ പ്രാർത്ഥന ചൊല്ലി ശ്രദ്ധയാകര്ഷിച്ചത് കോട്ടയം സ്വദേശി അഞ്ജു തോമസ്. അബുദാബിയിൽ വ്യവസായിയായ കോട്ടയം ഇരവുചിറ മരിയ സദനത്തിൽ തോമസ് കുട്ടിയുടെയും മേരിക്കുട്ടിയുടെയും മകളാണ് അഞ്ജു. അബുദാബി യൂണിവേഴ്സിറ്റിയിൽ ഇന്റീരിയർ ഡിസൈൻ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് അഞ്ജു.
"അനന്ത സൗന്ദര്യത്തിന്റെ ഉറവിടമായ ദൈവമേ ... അങ്ങേ തിരുമുഖ ദര്ശനത്തിനു വിളിക്കപ്പെട്ട ഞങ്ങളുടെ സഹോദരീ സഹോദരങ്ങളുടെ പാപമാലിന്യങ്ങള് ശുദ്ധീകരിച്ചു അങ്ങേ പുനരൈക്യത്തിന്റെ സന്തോഷം അനുഭവിക്കാന് ഇടയാക്കണമെ.." എന്ന പ്രാര്ത്ഥനയാണ് പതിനായിരകണക്കിന് മലയാളികളെ സാക്ഷിയാക്കി ബലിപീഠത്തിനരികെ നിന്ന് അഞ്ജു ചൊല്ലിയത്. മലയാളം കൂടാതെ കൊറിയന്, കൊങ്കണി, ഫ്രഞ്ച്, തഗലോഗ്, ഉര്ദ്ദു എന്നീ അഞ്ചു ഭാഷകളിലും പ്രാര്ത്ഥന നടന്നു.
More Archives >>
Page 1 of 416
More Readings »
യേശുക്രിസ്തുവിൽ പ്രത്യാശ അർപ്പിക്കുന്നവർ ഒരിക്കലും നിരാശപ്പെടുകയില്ല
"പകലിന്റെ മക്കളായ നമുക്കു വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന...

ഗാസയിലെ ആക്രമണം: ഇസ്രായേലിന്റെ ന്യായീകരണം അംഗീകരിക്കാന് കഴിയില്ലായെന്ന് ജെറുസലേം പാത്രിയാർക്കീസ്
ജെറുസലേം: ഗാസയില് ഇസ്രായേല് തുടരുന്ന ആക്രമണത്തിനിടെ നടത്തുന്ന ന്യായീകരണം അംഗീകരിക്കാന്...

ആയിരത്തിയഞ്ഞൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി ചെന്നൈയില് പൊതുപ്രദര്ശനം
ചെന്നൈ: 2025 ആഗോള ജൂബിലി വർഷത്തിന്റെ ഭാഗമായി ചെന്നൈ ക്രോംപേട്ടിലെ അമലോത്ഭവ ദേവാലയത്തില്...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിരണ്ടാം ദിവസം | നിങ്ങളുടെ ദൈവവിളിയെ വിലമതിക്കുക
ദൈവത്തിന്റെ നിയോഗവും വിളിയും അനുസരിച്ച് ഓരോരുത്തരും ജീവിതം നയിക്കട്ടെ - ഇതാണ് എല്ലാ സഭകളോടും...

വൃദ്ധജനങ്ങൾ പ്രത്യാശയുടെ അടയാളങ്ങള്, വാർദ്ധക്യം പ്രാര്ത്ഥിക്കാനുള്ള അവസരം: ലെയോ പതിനാലാമൻ പാപ്പ
വത്തിക്കാന് സിറ്റി: വൃദ്ധജനങ്ങൾ പ്രത്യാശയുടെ അടയാളങ്ങളാണെന്നും വാർദ്ധക്യം...

വില്ലേജ് ഓഫീസ് കെട്ടിടം നിര്മ്മിക്കാന് ആവശ്യമായ സ്ഥലം ദാനംചെയ്ത് കണ്ണൂര് രൂപത
കണ്ണൂര്: പരിമിതികളാല് വീര്പ്പുമുട്ടി ജനത്തിനും ഉദ്യോഗസ്ഥര്ക്കും ദുരിതമായി മാറിയിരിന്ന...
