India - 2024

പ്രളയാനന്തര സഹായവുമായി വീണ്ടും തിരുവല്ല അതിരൂപത

സ്വന്തം ലേഖകന്‍ 14-04-2019 - Sunday

കട്ടപ്പന: മലങ്കര കത്തോലിക്കസഭ തിരുവല്ല അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ തിരുവല്ല സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ബോധന പ്രളയ ദുരിതബാധിതരുടെ പുനരുദ്ധാരണത്തിന് ആരംഭിച്ച 'ഒപ്പം' പദ്ധതിയുടെ കട്ടപ്പന മേഖലയിലെ ധനസഹായ വിതരണം ആരംഭിച്ചു. ഭവന പുനരുദ്ധാരണം, കാര്‍ഷിക സഹായം, പശു, ആട്, കോഴി വളര്‍ത്തല്‍ തുടങ്ങിയവയ്ക്കുള്ള ധനസഹായ ചെക്കുകള്‍ വിതരണംചെയ്തു.

കട്ടപ്പന ജ്യോതിസ് പാസ്റ്ററല്‍ സെന്ററില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി വിതരണം ഉദ്ഘാടനംചെയ്തു. അതിരൂപത വികാരി ജനറാള്‍ ഫാ. വര്‍ഗീസ് മരുതൂര്‍ അധ്യക്ഷതവഹിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ പ്രളയ പുനരധിവാസ ഫണ്ടില്‍നിന്നും അനുവദിച്ച 50 ലക്ഷം രൂപയില്‍ 25 ലക്ഷം രൂപയുടെ ധനസഹായ വിതരണമാണ് നടത്തിയത്. ബോധന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സാമുവല്‍ വിളയില്‍, ഫാ. വര്‍ഗീസ് പള്ളിക്കല്‍, ഫാ. ഷാജി ബഹനാന്‍ ചെറുപാലത്തിങ്കല്‍, ഏബ്രഹാം ചാക്കോ നരിമറ്റത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, തോമസ് മുളയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »