India - 2025
മലയാറ്റൂരിലേക്ക് വിശ്വാസികളുടെ നിലക്കാത്ത ഒഴുക്ക്
സ്വന്തം ലേഖകന്‍ 18-04-2019 - Thursday
കാലടി: നോമ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലേക്ക് പ്രവേശിച്ചതോടെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരിലേക്ക് വിശ്വാസികളുടെ നിലക്കാത്ത പ്രവാഹം. ഇന്നലെ മലയാറ്റൂര്‍ കുരിശുമുടിയില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാപകല്‍ വ്യത്യാസമില്ലാതെ കുരിശുമേന്തി ആയിരങ്ങളാണ് മല കയറുന്നത്. കുരിശുമുടിയിൽ ഇന്നു രാവിലെ നടന്ന കാൽകഴുകൽ ശുശ്രൂഷക്കും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനും കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. ആന്റണി വട്ടപ്പറന്പിൽ കാർമികനായി.
തുടർന്ന് ആരംഭിച്ച ആരാധന വൈകിട്ട് ആറിന് സമാപിക്കും. പീഢാനുഭവ വെള്ളിയാഴ്ചയായ നാളെ തീര്‍ഥാടകരുടെ പ്രവാഹം അതിന്റെ പാരമ്യത്തിലെത്തും. ക്രമാതീതമായ തിരക്ക് തുടരുന്നതിനാല്‍ മലയാറ്റൂരില്‍ ഇന്നും നാളെയും വാഹനങ്ങള്‍ക്കു വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
