India - 2025
തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ ഭരണച്ചുമതല ഒഴിഞ്ഞു
സ്വന്തം ലേഖകന്‍ 03-05-2019 - Friday
കൊച്ചി: യാക്കാബോയ സഭാദ്ധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവഭരണച്ചുമതല ഒഴിഞ്ഞു. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി പദവിയില്‍നിന്നുള്ള രാജി പാത്രിയര്‍ക്കീസ് ബാവ അംഗീകരിച്ചു. സഭാ ഭരണത്തിനു മൂന്നു സീനിയര്‍ മെത്രാപ്പോലീത്തമാരുടെ സമിതിയെ ചുമതലപ്പെടുത്തി.
കൊച്ചി മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കോട്ടയം മെത്രാപ്പോലീത്ത തോമസ് മാര്‍ തിമോത്തിയോസ്, അങ്കമാലി മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ സേവേറിയോസ് എന്നിവരെയാണു സഭാ ഭരണത്തിനു നിയോഗിച്ചിരിക്കുന്നത്. സഭയില്‍ അധികാരത്തിലെത്തിയ പുതിയ മാനേജിംഗ് കമ്മിറ്റിയും ബാവയും തമ്മില്‍ കടുത്ത തര്‍ക്കം നിലനിന്നിരുന്നു.
