News - 2024

ലോക സുറിയാനി സമ്മേളനം ലെബനോനില്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍ 04-05-2019 - Saturday

ബെയ്‌റൂട്ട്: ലോക സുറിയാനി സമ്മേളനം ലെബനോന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹോളി സ്പിരിറ്റ് യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ചു. സുറിയാനി സഭകളുടെ സംഗീത പാരന്പര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ സുറിയാനി ഭാഷാ പഠനത്തിന് ഏറ്റവും കൂടുതല്‍ പണ്ഡിതരെ നല്കിയിട്ടുള്ള പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും പങ്കെടുക്കുന്നുണ്ട്. കോട്ടയം ശ്രുതി സഭാ സംഗീത സ്‌കൂളിന്റെ സ്ഥാപകന്‍ ഫാ. ഡോ. എം.പി. ജോര്‍ജ്, കോട്ടയം സീറി ഡയറക്ടര്‍ റവ. ഡോ. ജേക്കബ് തെക്കേപ്പറന്പില്‍, ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

മാരോണൈറ്റ് സഭയുടെ തലവൻ പാത്രിയര്‍ക്കീസ്‌ ബെച്ചാര ബൗട്രോസ് അൽ റാഹി, സുറിയാനി കത്തോലിക്കാ സഭയുടെ പാത്രീയാര്‍ക്കീസ് ഇഗ്‌നേഷ്യസ് എഫ്രേം ജോസഫ് മൂന്നാമന്‍ യൂഹാനാന്‍, സുറിയാനി സഭകളിലെ മെത്രാപോലീത്താമാര്‍, യൂണിവേഴ്‌സിറ്റി അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വിവിധ സഭാപ്രതിനിധികള്‍ എന്നിങ്ങനെ 200 ഓളം പേര്‍ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.


Related Articles »