India - 2025
പ്രേഷിത തീക്ഷ്ണതയേകി മിഷന്‍ കോണ്‍ഗ്രസിനു സമാപനം
സ്വന്തം ലേഖകന്‍ 06-05-2019 - Monday
കൊച്ചി: പ്രേഷിത ചൈതന്യത്തിന് കൂടുതല്‍ തീക്ഷ്ണതയേകി ഫിയാത്ത് മിഷന്റെ മൂന്നാമതു ജിജിഎം മിഷന്‍ കോണ്‍ഗ്രസിനു സമാപനം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണു മിഷന്‍ കോണ്‍ഗ്രസിനു സമാപനമായത്. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മേനാംപറമ്പില്‍, ബിഷപ്പുമാരായ ഡോ. ഫെലിക്‌സ് ലിയാന്‍ ഖെന്‍ താങ്, ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഡോ. ജോണ്‍ തോമസ് കതൃക്കുടിയില്‍, ഡോ. വിക്ടര്‍ ലിംങ്‌ദോ തുടങ്ങിയവര്‍ സഹകാര്‍മികരായി.
മിഷന്‍ ധ്യാനം, വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും സംഗമങ്ങള്‍, വിവിധ വിഷയങ്ങളില്‍ സിംപോസിയങ്ങള്‍ എന്നിവയും നെടുന്പാശേരി സിയാല്‍ ഗോള്‍ഫ് കോഴ്‌സ് സെന്ററില്‍ നടന്ന മിഷന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. സമാപന ദിനത്തിലും മിഷന്‍ എക്‌സിബിഷന്‍ സന്ദര്‍ശിക്കാന്‍ നിരവധി പേരെത്തി. ആഫ്രിക്കന്‍ മിഷനെക്കുറിച്ച് അറിവു പകര്‍ന്ന് എത്യോപ്യയില്‍ നിന്നുള്ള മിഷനറിമാര്‍ ഒരുക്കിയ സ്റ്റാള്‍ ശ്രദ്ധേയമായി. നാലാമത് അന്തര്‍ദേശീയ മിഷന്‍ കോണ്‍ഗ്രസ് അങ്കമാലി ക്രൈസ്റ്റ് നഗറില്‍ നടക്കും. 2020 ഏപ്രില്‍ 22 മുതല്‍ 26 വരെ നടക്കും.
