India - 2024

ചെറുപുഷ്പ മിഷന്‍ലീഗ് അന്തർദേശീയ വാർഷിക സമ്മേളനം ഇന്ന്

പ്രവാചകശബ്ദം 02-03-2024 - Saturday

കാക്കനാട്: ഏഷ്യയിലെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന്‍ലീഗ് അന്തർദേശീയ വാർഷിക സമ്മേളനം ഇന്ന് ഓൺലൈനായി നടത്തപ്പെടും. സീറോ മലബാർ സഭാ തലവനും മിഷൻ ലീഗിന്റെ രക്ഷാധികാരിയുമായ ആർച്ച് ബിഷപ്പ് മാർ റാഫേൽ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡ് ഡേവീസ് വല്ലൂരാൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സീറോ മലബാർ സഭാ ദൈവവിളി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മുഖ്യ പ്രഭാഷണം നടത്തും.

ദൈവവിളി കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ, ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, മിസ്സിസാഗാ രൂപതാ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, യൂറോപ്യൻ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

മിഷൻ ലീഗ് അയർലണ്ട് സമിതി ജനറൽ സെക്രട്ടറി ജിൻസി ജോസഫ്, ഖത്തർ സമിതി ജോയിന്റ് സെക്രട്ടറി ജെന്നിഫർ അഭിലാഷ് എന്നിവർ ആശസകളർപ്പിക്കും. മിഷൻ ലീഗ് അന്തർദേശീയ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ റിപ്പോർട്ട് അവതരിപ്പിക്കും. അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ സ്വാഗതവും ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത് നന്ദിയും പറയും. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കും.


Related Articles »