India - 2025
പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പരിശീലനം
സ്വന്തം ലേഖകന്‍ 15-05-2019 - Wednesday
കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പരിശീലന ക്യാമ്പുകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കാന്‍ സംസ്ഥാന നേതൃസമ്മേളനത്തിന്റെ തീരുമാനം. രൂപതകളില്‍ അവിവാഹിതര്‍, യുവജനങ്ങള്‍, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, കര്‍ഷകര്‍ എന്നിവരുടെ സംഗമങ്ങളും സംഘടിപ്പിക്കും. പാലാരിവട്ടം പിഒസിയില്‍ നടന്ന നേതൃസമ്മേളനം സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സാബു ജോസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, മലബാര്‍ മേഖലകളിലെ ഭാരവാഹികളും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുത്തു. റവ. ഫാ. ജോസ് പെന്നാപറന്പില്‍, റവ. ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത്, ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, ടോമി പ്ലാത്തോട്ടം, സിസ്റ്റര്‍ മേരി ജോര്‍ജ്, ജയിംസ് ആഴ്ചങ്ങാടന്‍, ശാലു ഏബ്രഹാം, ആന്റണി പത്രോസ്, ജോളി ജോസഫ്, നാന്‍സി പോള്‍, ഷിബു ജോണ്‍, ജോണ്‍സണ്‍ പി. ഏബ്രഹാം, യുഗേഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
