India - 2025
കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍ 16-05-2019 - Thursday
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം മൈസൂര്‍ സ്‌കാനിയ ബസില്‍ കന്യാസ്ത്രീയായ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറും കണ്ടക്ടറുമായ തിരുവനന്തപുരം ഡിപ്പോയിലെ സന്തോഷ് കുമാറിനു സസ്‌പെന്‍ഷന്‍. കഴിഞ്ഞ 13ന് തിരുവനന്തപുരത്ത നിന്നു മൈസൂരിലേക്കു പുറപ്പെട്ട ബസിലായിരുന്നു സംഭവം. കോട്ടയത്തെത്തിയപ്പോഴാണ് സന്തോഷ്‌കുമാര്‍ കന്യാസ്ത്രീയെ കടന്നുപിടിച്ചത്. ബഹളംവച്ച കന്യാസ്ത്രീ ബസ് പോലീസ് സ്‌റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ യാത്ര തുടരുകയായിരുന്നു. പിന്നീട് ഇമെയിലില്‍ കെഎസ്ആര്‍ടിസി എംഡിക്ക് പരാതി നല്‍കുകയായിരുന്നു.
