News - 2024

സമാധാന നൊബേല്‍ ജേതാവ് പാപ്പയെ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 24-05-2019 - Friday

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഡോ. ഡെനിസ് മുക്വേക് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് ഡോ. ഡെനിസ് ഫ്രാന്‍സിസ് പാപ്പയുമായി സ്നേഹ സംഭാഷണത്തിലേര്‍പ്പെട്ടത്. ആഭ്യന്തരകലാപം, ലൈംഗീക പീഡനങ്ങള്‍ എന്നിവ മൂലം നരകയാതന അനുഭവിക്കുന്ന വനിതകളുടെയും കുട്ടികളുടെയും സഹായത്തിനായി തന്‍റെ വൈദ്യശാസ്ത്ര പരിജ്ഞാനം ഉപയോഗിച്ച അദ്ദേഹത്തിന്റെ സേവന തീക്ഷ്ണത കഴിഞ്ഞ വര്‍ഷം ലോകം അംഗീകരിക്കുകയായിരിന്നു.

ജന്മനാടായ കോംഗോയിലായിരിന്നു അദ്ദേഹത്തിന്റെ സേവന ദൌത്യത്തിന്റെ കേന്ദ്രം. 1999-ല്‍ കോംഗോയുടെ പ്രാന്തപ്രദേശമായ ബുക്കാവൂയില്‍ (Bukavu) പാന്‍സി ആശുപത്രിക്കു തുടക്കമിട്ട അദ്ദേഹം നൂറുകണക്കിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് തുണയായി മാറിയത്.


Related Articles »