India - 2025

ദളിത് ക്രൈസ്തവര്‍ക്ക് സംവരണം ആവശ്യപ്പെട്ട് സി‌ഡി‌സി

സ്വന്തം ലേഖകന്‍ 27-05-2019 - Monday

കണ്ണൂര്‍: ദളിത് ക്രൈസ്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലുശതമാനം സംവരണം അനുവദിക്കണമെന്ന് കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് (സിഡിസി) സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്നും ദളിത് ക്രൈസ്തവരുടെ ജാതിതിരിച്ചുള്ള സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ദളിത് ക്രൈസ്തവ സംവരണം കേരളത്തിലും നടപ്പിലാക്കണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പത്തുശതമാനം സംവരണം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. രണ്ടുദിവസമായി കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ ഫാ.പീറ്റര്‍ കയ്‌റോണി നഗറില്‍ നടന്നുവന്ന സമ്മേളനത്തിന് സമാപനംകുറിച്ച് നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് ദളിത് ക്രൈസ്തവരാണ് പങ്കുചേര്‍ന്നത്.


Related Articles »