News - 2025
റോമിലെ ഈശോ സഭ ആസ്ഥാനം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 13-07-2019 - Saturday
വത്തിക്കാന്‍ സിറ്റി: ഈശോസഭയുടെ പിതാവായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ തിരുനാളിനോട് അനുബന്ധിച്ച് സഭയുടെ റോമിലെ ആസ്ഥാനത്തേയ്ക്ക് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തി. ജൂലൈ 8 തിങ്കളാഴ്ച ഉച്ചയോടെ ഈശോ സഭയുടെ ആസ്ഥാനത്തെത്തിയ പാപ്പായെ സന്യാസ സമൂഹത്തിന്റെ തലവന്‍ ഫാ. അര്‍ത്തൂറോ സോസയും മറ്റു സഭാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ജനറലേറ്റ് സമൂഹത്തിലെ സഹോദരങ്ങളുമായി സംസാരിച്ച പാപ്പ ഉച്ചഭക്ഷണം കഴിച്ചശേഷമാണ് വത്തിക്കാനിലേയ്ക്കു മടങ്ങിയത്. അര്‍ജന്റീനിയന്‍ ഈശോ സഭാംഗമാണ് ഫ്രാന്‍സിസ് പാപ്പ.
