News - 2025

നവ വൈദികനിൽ നിന്നും മുട്ടുകുത്തി അനുഗ്രഹം സ്വീകരിച്ച് കർദ്ദിനാൾ: ചിത്രം വൈറല്‍

സ്വന്തം ലേഖകന്‍ 23-07-2019 - Tuesday

വത്തിക്കാന്‍ സിറ്റി: നവ വൈദികനിൽ നിന്നും ആശീര്‍വ്വാദം ഏറ്റുവാങ്ങുന്ന കർദ്ദിനാളിന്റെ ചിത്രം ശ്രദ്ധേയമാകുന്നു. അടുത്തിടെ പൗരോഹിത്യ പട്ടം സ്വീകരിച്ച ഫാ. ഗ്രിഗറി ക്രെയിൻ എന്ന വൈദികനില്‍ നിന്നും മുട്ടുകുത്തി ആശീര്‍വ്വാദം ഏറ്റുവാങ്ങുന്ന സഭയിലെ പ്രമുഖ സ്ഥാനീയനായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ലിയോ ബുര്‍ക്കെയുടെ ചിത്രമാണ് നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഫാ. ജെറാദ് വൂൾഫ് എന്ന വൈദികനാണ്, കർദ്ദിനാൾ ബുര്‍ക്കെയുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിക്കുന്ന നവ വൈദികന്റെ ചിത്രം കാമറയിൽ ഒപ്പിയെടുത്തത്.

വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും തിരുനാൾ ദിനമായിരുന്ന ജൂൺ 29നു സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കുർബാനക്കു ശേഷമാണ് ഫാ. ഗ്രിഗറി ക്രെയിൻ, കർദ്ദിനാൾ ബുര്‍ക്കെയുമായി സംഭാഷണത്തിൽ ഏർപ്പെടുന്നത്. അദ്ദേഹം തന്റെ പൗരോഹിത്യ സ്വീകരണം ജൂൺ 11നാണ് കഴിഞ്ഞതെന്ന് പറഞ്ഞതും കര്‍ദ്ദിനാള്‍ വൈദികന് മുമ്പിൽ മുട്ടുകുത്തി അനുഗ്രഹം ആവശ്യപ്പെടുകയായിരുന്നു. ദൈവശാസ്ത്രത്തില്‍ അതീവ പാണ്ഡിത്യമുള്ള കർദ്ദിനാൾ റെയ്മണ്ട് ലിയോ ബുര്‍ക്കെ, നിലവിൽ മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയുടെ രക്ഷാധികാരി കൂടിയാണ്.


Related Articles »