Faith And Reason - 2025
പാന്‍ അമേരിക്കന്‍ ഗെയിംസില്‍ ജപമാല സാക്ഷ്യം
സ്വന്തം ലേഖകന്‍ 17-08-2019 - Saturday
ലിമ: പെറുവിലെ ലിമായില്‍ നടന്ന പാന്‍ അമേരിക്കന്‍ ഗെയിംസില്‍ പരിശുദ്ധ അമ്മയ്ക്കു സാക്ഷ്യം നല്‍കിക്കൊണ്ട് ബ്രസീലിയൻ താരം. ഗെയിംസിലെ 55 കിലോഗ്രാം വിഭാഗത്തിൽ കരോട്ടയിൽ ഒന്നാം സമ്മാനം നേടിയ വലേറിയ കുമിസാകിയാണ് തന്റെ ശക്തമായ കത്തോലിക്ക വിശ്വാസം ലോകത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തിയത്. ഗോള്‍ഡ് മെഡല്‍ ഏറ്റുവാങ്ങിയ ശേഷം കഴുത്തില്‍ കൊന്ത ധരിച്ചുകൊണ്ടാണ് വലേറിയ തന്റെ വിശ്വാസം ആദ്യം പ്രഘോഷിച്ചത്.
അധികം വൈകാതെ താരം ഇന്‍സ്റ്റാഗ്രാമിലും ഈ ചിത്രം പങ്കുവച്ചു. ദൈവത്തിനും, ഔര്‍ ലേഡി ഓഫ് അപരേസിദക്കും (കന്യകാമറിയത്തിനും) നന്ദി എന്ന ആമുഖത്തോടെയാണ് പോസ്റ്റു ഷെയര്‍ ചെയ്തിരിക്കുന്നത്. മത്സര വിജയത്തിന് അഭിനന്ദന പ്രവാഹം തുടരുമ്പോള്‍ തന്നെ, തന്റെ ആഴമായ വിശ്വാസം പരസ്യമാക്കിയ താരത്തിന്റെ പ്രവര്‍ത്തിയെ ഇന്‍സ്റ്റാഗ്രാമില്‍ അനുമോദിക്കുന്നവരും നിരവധിയാണ്. കഴിഞ്ഞ ജൂലൈ 26നു ആരംഭിച്ച പാന്‍ അമേരിക്ക ഗെയിംസ് ഇക്കഴിഞ്ഞ ആഗസ്റ്റ് 11നാണ് സമാപിച്ചത്.
![](/images/close.png)