News - 2024

പൗരസ്ത്യ സംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ സില്‍വെസ്ത്രീനി ദിവംഗതനായി

സ്വന്തം ലേഖകന്‍ 30-08-2019 - Friday

റോം: പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ അക്കില്ലെ സില്‍വെസ്ത്രീനി അന്തരിച്ചു. 95 വയസ്സായിരിന്നു. വടക്കന്‍ ഇറ്റലിയിലെ ബ്രിസിഗല്ലയില്‍ 1923ല്‍ ജനിച്ച അദ്ദേഹം 1946ലാണു വൈദികപട്ടം സ്വീകരിച്ചത്. ബൊളോഞ്ഞ, പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റികളില്‍നിന്നു ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടര്‍ന്ന് വത്തിക്കാന്‍ നയതന്ത്ര സര്‍വീസില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു. 1993 മേയില്‍ മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനുമായി ചര്‍ച്ച നടത്തിയ വത്തിക്കാന്‍ പ്രതിനിധിസംഘത്തെ നയിച്ചത് സില്‍വെസ്ത്രീനിയായിരുന്നു.

1988ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. വത്തിക്കാന്‍ സിഞ്ഞെത്തൂര (സുപ്രീംകോടതി) പ്രീഫെക്ടായി പ്രവര്‍ത്തിച്ചശേഷം 1991ലാണ് പൗരസ്ത്യസഭകളുടെ കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്ടായത്. 2000ല്‍ വിരമിച്ചു. 35 വര്‍ഷത്തോളം വത്തിക്കാനും ഇതര രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ഊഷ്മളമാക്കുന്നതിന് നിര്‍ണ്ണായക ഇടപെടല്‍ അദ്ദേഹം നടത്തിയിരിന്നു.


Related Articles »