News - 2024

പൗരസ്ത്യ സഭകൾ നൽകുന്ന സഹായത്തിന് നന്ദി അർപ്പിച്ച് പാപ്പ

പ്രവാചകശബ്ദം 24-06-2023 - Saturday

വത്തിക്കാന്‍ സിറ്റി: യുക്രൈൻ, തുർക്കി, എറിത്രിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പൗരസ്ത്യ സഭകൾ നൽകുന്ന മാനുഷിക സഹായത്തില്‍ കൃതജ്ഞത അർപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ജൂൺ 22 വ്യാഴാഴ്ച "Reunion of Aid Agencies for the Oriental Churches"എന്ന സംഘടനയുടെയും യുവജന കൂട്ടായ്മയുടെയും പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ റോമിൽ എത്തിയവർക്ക് സന്ദേശം നല്‍കി സംസാരിക്കുകയായിരിന്നു പാപ്പ. ലോകമെമ്പാടും ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പൗരസ്ത്യ സഭകൾക്കായുള്ള സഹായ ഏജൻസികൾ ഒരുമിച്ചു വരുന്നതിനും, പൗരസ്ത്യ സഭകൾക്കായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ മാനുഷിക വിഭാഗം നൽകുന്ന സജീവമായ ഐക്യദാർഢ്യത്തിനും ഉദാരതയ്ക്കും നന്ദിയര്‍പ്പിക്കുകയാണെന്ന് പാപ്പ പറഞ്ഞു.

തുറന്ന ഹൃദയത്തോടെ ദൈവവചനം കേൾക്കുകയും നമ്മുടെ സ്വന്തം പദ്ധതികളാലല്ല, മറിച്ച് എല്ലാ മനുഷ്യരെയും ആശ്ലേഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ദൈവത്തിന്റെ കാരുണ്യ പദ്ധതിയിൽ പ്രകാശിക്കാനും നയിക്കാനും നമ്മെ അനുവദിക്കുകയും ചെയ്യുന്നത് അനുഗ്രഹപ്രദമാണെന്ന് പാപ്പ പറഞ്ഞു. അവർ വിശ്വാസത്തിന്റെ വിത്തുകൾ വളരാൻ വേണ്ടി ദുരിതത്തിന്റെ വരണ്ട ഭൂമിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അനുകമ്പ എന്ന വികാരം നമ്മുടെ വിശ്വാസമുള്ള ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള ഒരു വാക്കാണ്. അത് മനുഷ്യകുലത്തിന്റെ ദുരിതങ്ങളിൽ പൂർണ്ണമായി പങ്കുചേരുന്ന ദൈവത്തിന്റെ സ്നേഹത്തെ നമുക്ക് വെളിപ്പെടുത്തി തരുന്നുവെന്നും പാപ്പ പറഞ്ഞു.


Related Articles »