India - 2024

മാര്‍ മാത്യു പോത്തനാമുഴി ട്രസ്റ്റ് പുരസ്കാരം ജസ്റ്റീസ് കുര്യന്‍ ജോസഫിന്

സ്വന്തം ലേഖകന്‍ 22-09-2019 - Sunday

കോതമംഗലം: കോതമംഗലം രൂപതയുടെ പ്രഥമ മെത്രാനും തൊടുപുഴ ന്യൂമാന്‍ കോളജ് സ്ഥാപകനുമായ മാര്‍ മാത്യു പോത്തനാമുഴിയുടെ സ്മരണയ്ക്കായി ആരംഭിച്ച ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരം സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫിന്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണു പുരസ്‌കാരം. നാളെ രാവിലെ 11ന് മൂവാറ്റുപുഴ നിര്‍മല കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബിഷപ്പ് പോത്തനാമുഴി അനുസ്മരണ സമ്മേളനത്തില്‍ കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊന്പില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ക്കും പൊതുജീവിതത്തില്‍ െ്രെകസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പുലര്‍ത്തിയ അവധാനതയ്ക്കുമുള്ള അംഗീകാരമാണു പുരസ്‌കാരമെന്നു ട്രസ്റ്റ് ചെയര്‍മാന്‍ റവ. ഡോ. തോമസ് പോത്തനാമുഴി, ഭാരവാഹികളായ ഫാ. ജോസ് പൊതൂര്‍, ഫാ. ബിബിന്‍ പോത്തനാമുഴി, ഫാ. സെബാസ്റ്റ്യന്‍ പോത്തനാമുഴി, ഫാ. നിഖില്‍ കോടമുള്ളില്‍ എന്നിവര്‍ അറിയിച്ചു.


Related Articles »