Life In Christ - 2025

പ്രേഷിതര്‍ ദൈവത്തിന്റെ ഉപകരണങ്ങള്‍: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

29-09-2019 - Sunday

കൊച്ചി: ലോകത്തില്‍ ദൈവത്തിനു പ്രവര്‍ത്തിക്കാനുള്ള ഉപകരണങ്ങളാണു പ്രേഷിതരെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഒക്ടോബര്‍ മാസം കത്തോലിക്കാ സഭ പ്രേഷിതമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി പിഒസിയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരാശയത്തെ വില്‍ക്കാന്‍ ശ്രമിക്കുന്നവരല്ല പ്രേഷിതര്‍. തങ്ങള്‍ സ്വീകരിച്ച സ്‌നേഹം എന്ന ഏറ്റവും വിലപ്പെട്ട നിധി പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാന്‍ തയാറാകുന്നവരാണ് അവര്‍. സ്‌നേഹം പ്രസരിപ്പിക്കുന്ന പ്രക്രിയയാണവര്‍ ചെയ്യുന്നത്. പ്രേഷിതപ്രവര്‍ത്തനം സുവിശേഷ ചൈതന്യം ജീവിക്കുന്ന രീതിയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തികുന്നേല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് പി.കെ. ജോസഫ്, കേരള കാത്തലിക് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജസ്റ്റിന്‍ വെട്ടുകല്ലേല്‍, ഫാ. ഡായ് കുന്നത്ത് എന്നിവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി.


Related Articles »