Faith And Reason - 2025
കുരിശടയാളം വരയ്ക്കുന്ന ഗർഭസ്ഥ ശിശു? സോണോഗ്രാം ചിത്രം വൈറല്‍
സ്വന്തം ലേഖകന്‍ 30-09-2019 - Monday
ഗർഭസ്ഥശിശുവിന്റെ ജനനത്തെ പറ്റിയുളള പ്രതീക്ഷകൾ പങ്കുവെച്ച് കത്തോലിക്ക വിശ്വാസികളായ ദമ്പതികള്‍ നവമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലാകുന്നു. മൈക്കിൾ ജെറ്റി- മാഗി ജെറ്റി ദമ്പതികള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച സോണോഗ്രാം ചിത്രമാണ് ഇപ്പോള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. കുരിശടയാളം വരയ്ക്കുന്ന ശിശു എന്ന രീതിയിലാണ് ചിത്രം വ്യാഖ്യാനിക്കുന്നത്. 19 ആഴ്ച വളർച്ചയെത്തിയ തങ്ങളുടെ മാധുര്യമേറിയ പെൺകുട്ടി, കുരിശടയാളം വരച്ച് തന്നെത്തന്നെ അനുഗ്രഹിക്കുന്നു, ജീവൻ അമൂല്യമാണ് എന്ന അടിക്കുറിപ്പോടെയാണ് ദമ്പതികളുടെ പോസ്റ്റ്.
ഇത് വിസ്മയിപ്പിക്കുന്നതാണെന്നും ഹൃദയത്തെ സന്തോഷിപ്പിക്കുന്നതാണെന്നും പലരും കമന്‍റ് ചെയ്യുന്നുണ്ട്. അനേകം സോണോഗ്രാമുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത് അത്ഭുതമായി തോന്നുവെന്ന കമന്റും പലരും രേഖപ്പെടുത്തിയിട്ടുണ്ടെന്നതു ശ്രദ്ധേയമാണ്. എന്തായാലും ചിത്രം നവ മാധ്യമങ്ങളില്‍ വന്‍ വൈറലാകുകയാണ്. എൻസൈക്ലോപീഡിയ ഓഫ് പെഗ് സെയിന്റ്സ് എന്ന പുസ്തകത്തിന്റെ എഴുത്തുകാരും, സെയിന്റ്ലി ഹേർട്ട് എന്ന കളിപ്പാട്ട നിർമ്മാണ കമ്പനിയുടെ സ്ഥാപകരുമാണ് മൈക്കിൾ ജെറ്റി- മാഗി ജെറ്റി ദമ്പതികൾ.
![](/images/close.png)