India - 2025
കെസിബിസി മദ്യവിരുദ്ധ ഞായര്‍ ആചരണം ഫെബ്രുവരി ഒന്‍പതിന്
സ്വന്തം ലേഖകന്‍ 02-10-2019 - Wednesday
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനം 2020 ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ തൃശൂരിലും കേരള കത്തോലിക്കാസഭയുടെ മദ്യവിരുദ്ധ ഞായര്‍ ആചരണം ഫെബ്രുവരി ഒന്‍പതിനും നടക്കും. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന ഉന്നതാധികാര സമിതി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ഗാന്ധിജയന്തി ദിനാചരണ പരിപാടികള്‍ ഇന്ന് ആലപ്പുഴ രൂപതയുടെ ആതിഥേയത്വത്തില്‍ ആരംഭിച്ചു വൈകുന്നേരം 4.30നു കൊച്ചി പള്ളുരുത്തിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, ഫാ. ദേവസി പന്തല്ലൂക്കാരന്‍, വി.ഡി. രാജു, ജോസ് ചെന്പിശേരി, രാജന്‍ ഉറുന്പില്‍, ആന്റണി ജേക്കബ്, ഷിബു കാച്ചപ്പിള്ളി, തങ്കച്ചന്‍ കൊല്ലക്കൊന്പില്‍, ഫാ. ജേക്കബ് കപ്പിലുമാക്കല്‍, കുര്യന്‍ ചെന്പകശേരി എന്നിവര്‍ പ്രസംഗിച്ചു.