News - 2025
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് കേരളത്തിലേക്ക്
06-10-2019 - Sunday
ക്രാക്കോവ്: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് പോളണ്ടിലെ ക്രാക്കോവ് അതിരൂപത, ചങ്ങനാശേരി അതിരൂപതയ്ക്ക് സമ്മാനിച്ചു. കഴിഞ്ഞ ദിവസം പോളണ്ട് സന്ദര്‍ശിച്ച ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ക്രാക്കോവ് മുന്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഡോ. സ്റ്റനിസ്‌ളാവ് ജിവിഷില്നിഷന്നുമാണ് തിരുശേഷിപ്പ് അള്‍ത്താര വണക്കത്തിനായി സ്വീകരിച്ചത്. കര്‍ദിനാള്‍ ജിവിഷ് 37 വര്‍ഷം ജോണ്‍ പോള്‍ രണ്ടാമന്റെ പേഴ്‌സണല്‍ സെക്രട്ടറിയായി സേവനം ചെയ്തിരിന്നു. ജോണ്‍ പോള്‍ രണ്ടാമനോടൊപ്പം രണ്ടുപ്രാവശ്യം ഇന്ത്യ സന്ദര്‍ശിച്ച കര്‍ദിനാള്‍ ജിവിഷ് രണ്ടുതവണയും കേരളത്തില്‍ എത്തിയിരുന്നു. അന്നത്തെ സന്ദര്‍ശന മുഹൂര്‍ത്തങ്ങള്‍ അദ്ദേഹം മാര്‍ പെരുന്തോട്ടവുമായി പങ്കുവച്ചു. തിരുശേഷിപ്പ് കേരള സഭയ്ക്ക് സമ്മാനമായി നല്‍കിയതിനു നന്ദി പറഞ്ഞ മാര്‍ പെരുന്തോട്ടം കര്‍ദിനാള്‍ ജിവിഷിനെ കേരളത്തിലേക്കു വീണ്ടും ക്ഷണിച്ചു.
![](/images/close.png)