Purgatory to Heaven. - April 2025

അള്‍ത്താരയുടെ ചുവട്ടില്‍ വിശുദ്ധ കുര്‍ബാനയുടെ പങ്കിനായി കാത്തിരിക്കുന്ന ആത്മാക്കള്‍

സ്വന്തം ലേഖകന്‍ 12-04-2024 - Friday

"ജനതകള്‍ കണ്ടു, പക്ഷേ, ഗ്രഹിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ടവരില്‍ ദൈവം കൃപയും അനുഗ്രഹവും വര്‍ഷിക്കുന്നതും വിശുദ്ധരെ കാത്തുപാലിക്കുന്നതും അവര്‍ മനസ്‌സിലാക്കിയില്ല" (ജ്ഞാനം 4:15).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-12

വിശുദ്ധ ജോണിന് ഒരിക്കല്‍ മനോഹരമായ ഒരു ദര്‍ശനം ഉണ്ടായി. ദര്‍ശനത്തില്‍ അദ്ദേഹം ഭംഗിയുള്ള ഒരു ദേവാലയം കണ്ടു. അവിടെ അതിമനോഹരമായ ഒരു അള്‍ത്താരയും ഉണ്ടായിരുന്നു. ആ 'അള്‍ത്താരക്ക് കീഴിലായി' സഹനമനുഭവിക്കുന്ന ആത്മാക്കളുടെ വളരെ വലിയ കൂട്ടത്തേയും വിശുദ്ധന്‍ കണ്ടു.

ആത്മാക്കളുടെ രക്ഷയ്ക്കായി നാം ദിവ്യബലി അര്‍പ്പിക്കാറുണ്ട്. ഇപ്രകാരം അർപ്പിക്കപ്പെടുന്ന ഓരോ ദിവ്യബലിയിലൂടെയും നാം അവരുടെ ചുണ്ടുകളിലേക്ക് വിശുദ്ധ കുര്‍ബാനയുടെ ഒരു പങ്ക് പകരുകയാണ് ചെയ്യുന്നത്. ഈ പങ്ക് സ്വീകരിക്കുവാൻ, പരിത്യജിക്കപ്പെട്ട നിലയില്‍ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ അള്‍ത്താരക്ക് കീഴെ കാത്തിരിക്കുകയാണെന്ന സത്യം ഏറെ ഹൃദയഭേദകമായ കാര്യമാണ്. ഓരോ ദിവ്യബലിയും ഓരോ ദിവ്യകാരുണ്യസ്വീകരണവും ആത്മാക്കളുടെ രക്ഷയ്ക്കായി നാം മാറ്റണമെന്ന് ഈ ചിന്ത ഓര്‍മ്മിപ്പിക്കുന്നു.

(ഫ്രഞ്ച് സുവിശേഷകനും ഗ്രന്ഥരചയിതാവുമായ ഫാദര്‍ ചാള്‍സ് അര്‍മിന്‍ജോണ്‍).

വിചിന്തനം:

സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്ക്‌ വേണ്ടി വിശുദ്ധ ഫ്രാന്‍സിസ്‌ അസ്സീസ്സിയോടൊപ്പം പ്രാര്‍ത്ഥന വഴി ഒരു ചെറിയ ആത്മീയ സംവാദം നടത്തുക. തുടര്‍ന്ന് പ്രാര്‍ഥിക്കുക, “അവിടുത്തെ മാധുര്യമേറിയ സ്നേഹത്തിന്റെ ശക്തിയാല്‍, കർത്താവായ യേശുവേ, അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു: എന്റെ മനസ്സിനെ വിശുദ്ധീകരിക്കണമേ, എന്‍റെ മരണ നേരത്ത് അങ്ങയുടെ അവര്‍ണ്ണനീയമായ സ്നേഹം എനിക്കു സമാധാനം നല്കാന്‍ കഴിയുമാറാകട്ടെ. ആമ്മേന്‍."

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   

 


Related Articles »