India - 2025
കെസിബിസി പ്രോലൈഫ് സംസ്ഥാന നേതൃസമ്മേളനം നാളെ പിഒസിയിൽ
സ്വന്തം ലേഖകൻ 08-11-2019 - Friday
കൊച്ചി: കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃസമ്മേളനം നാളെ പാലാരിവട്ടം പിഒസിയിൽ നടക്കും. രാവിലെ 10 മണിക്ക് ഡയറക്ടർ ഫാ. പോൾ മാടശ്ശേരി ഉത്‌ഘാടനം ചെയ്യും. പ്രസിഡന്റ് സാബു ജോസ് അധ്യക്ഷത വഹിയ്ക്കും. കേരളത്തിലെ 32 രൂപതകളിലെയും 5 മേഖലകളിലെയും പ്രവർത്തനം വിലയിരുത്തും. 2020 ലെ കർമ്മപരിപാടികൾക്ക് രൂപം നൽകും.
ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യർ, സമിതിയുടെ അനിമേറ്റർമാരായ ജോർജ് എഫ് സേവ്യർ, സിസ്റ്റർ മേരി ജോർജ്, വൈസ് പ്രസിഡന്റ്‌മാരായ ജെയിംസ് ആഴ്ച്ചങ്ങാടൻ, നാൻസി പോൾ, ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, സെക്രട്ടറിമാരായ ഷിബു ജോൺ, മോളി ജേക്കബ്, വർഗീസ് എം. എ, റോണാ റേബേര, മാർട്ടിൻ ന്യൂനസ്. എന്നിവർ പ്രസംഗിക്കും.
