News - 2025
ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി ഇന്ന് ഭാരത സഭയില്‍ പ്രാര്‍ത്ഥന ദിനം
പ്രവാചകശബ്ദം 23-02-2025 - Sunday
ന്യൂഡൽഹി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി ഇന്ന്‍ ഭാരത സഭയില്‍ പ്രാര്‍ത്ഥന ദിനമായി ആചരിക്കുന്നു. എല്ലാ പള്ളികളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും ഇന്ന് വിശുദ്ധ കുർബാനയോടൊപ്പം പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അഭ്യർത്ഥിച്ചു.
മാർപാപ്പയുടെ ആരോഗ്യത്തിനായി രാജ്യത്തെ എല്ലാ രൂപതകളിലും ഇടവകകളിലും പ്രാർത്ഥനാസമൂഹങ്ങളിലും ദിവ്യകാരുണ്യ ആരാധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസിൻ്റെ (എഫ്എബിസി) പ്രസിഡൻ്റ് കർദ്ദിനാൾ ഫിലിപ്പ് നേരിയും ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഏഷ്യന്‍ സഭയോടു ആഹ്വാനം ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥ ഇന്നലെ ഗുരുതരമായിരിക്കുകയാണ്.
