Life In Christ - 2025

ഫാ. ജോര്‍ജ് പുഞ്ചായില്‍ സിഎംഐക്കു അവാര്‍ഡ്

സ്വന്തം ലേഖകന്‍ 12-11-2019 - Tuesday

കോഴിക്കോട്: ദേശീയ പബ്ലിക് ആന്‍ഡ് റീഡ്രസല്‍ കമ്മീഷന്റെ കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡിന് ഫാ. ജോര്‍ജ് പുഞ്ചായില്‍ സിഎംഐ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ, കലാ മേഖലയിലെ നൂതന പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ്.

കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് െ്രെകസ്റ്റ് സിഎംഐ സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം ഇപ്പോള്‍ ഇരിട്ടി സിഎംഐ െ്രെകസ്റ്റ് സ്‌കൂള്‍ പ്രിന്‍സിപ്പലാണ് . അസ്മാക്കിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരള റോപ്പ് സ്‌കിപ്പിംഗ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഡോ. ശശി തരൂര്‍ എംപി അവാര്‍ഡ് സമ്മാനിക്കും.

More Archives >>

Page 1 of 19