Life In Christ - 2024

സുവിശേഷപ്രഘോഷണ മിഷൻ ധ്യാനങ്ങളുമായി ഫിയാത്ത് മിഷൻ

പ്രിന്‍സ് 07-11-2019 - Thursday

ക്രിസ്തുവിനെ അറിയാത്തവര്‍ക്ക് പകര്‍ന്ന് നല്‍കുവാന്‍ സഹായിക്കുന്ന സുവിശേഷപ്രഘോഷണ മിഷൻ ധ്യാനങ്ങളുമായി ഫിയാത്ത് മിഷൻ. ഇന്ത്യയിലെ മിഷൻ പ്രദേശങ്ങളിൽ പോയി ഏതാനും മാസത്തേയ്‌ക്കോ, വര്‍ഷത്തേയ്‌ക്കോ, ജീവിതകാലം മുഴുവനുമോ, മദ്ധ്യസ്ഥപ്രാര്‍ത്ഥനയിലോ, മറ്റ് ദൈവീകശുശ്രൂഷകളിലോ ഏര്‍പ്പെടാന്‍ തയ്യാറുള്ളവരെ ഒരുക്കുന്നതിനായിട്ടുള്ളതാണ് ഈ ധ്യാനങ്ങൾ.

റിട്ടയര്‍മെന്റ ് ചെയ്ത വ്യക്തികള്‍ക്ക് സുവിശേഷവേലയുമായി സഹകരിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ ധ്യാനങ്ങള്‍ ഏറെ സഹായകരമാണ്. അടുത്ത മിഷന്‍ ധ്യാനങ്ങള്‍ ഡിസംബര്‍ 15-19, ഫെബ്രുവരി 16-20. താല്‍പര്യമുള്ളവര്‍ക്ക് മിഷന്‍ ധ്യാനങ്ങളെല്ലാം സൗജന്യമായി പങ്കെടുക്കാം. കോഴിക്കോട് മരുതോങ്കര മരിയഗിരി സെന്ററിലാണ് ധ്യാനങ്ങളെല്ലാം നടത്തപ്പെടുന്നത്.

➤ കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫിയാത്ത്മിഷൻ, മരിയഗിരി, മരുതോങ്കര പി.ഒ, കുറ്റ്യാടി, കോഴിക്കോട്.

➤ മനോജ് കുറ്റ്യാടി - 9645530783, 8606963035


Related Articles »