India - 2025
സഹനദാസന്‍ ഫാ. ബനഡിക്ട് ഓണംകുളത്തിന്റെ 19ാം ചരമ വാര്‍ഷികാചരണം നാളെ
സ്വന്തം ലേഖകന്‍ 01-01-2020 - Wednesday
കോട്ടയം: സഹനദാസന്‍ ഫാ. ബനഡിക്ട് ഓണംകുളത്തിന്റെ 19ാം വാര്‍ഷികം നാളെ ആചരിക്കും. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ രാവിലെ ഏഴിന് സമൂഹബലി. ഫാ. ഗ്രിഗറി ഓണംകുളം മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. മാത്യു താന്നിയത്ത് അനുസ്മരണ പ്രസംഗം നടത്തും. കബറിടത്തില്‍ നടക്കുന്ന പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ഫൊറോനാ വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തില്‍ നേതൃത്വം നല്‍കും. തുടര്‍ന്നു പള്ളിയങ്കണത്തില്‍ ശ്രാദ്ധസദ്യ.
ചെയ്യാത്ത കൊലക്കുറ്റത്തിനു ജയിലില്‍ അടയ്ക്കപ്പെടുകയും കഠിനമായ പീഡനങ്ങളും അപമാനവും അനുഭവിക്കേണ്ടിവരുകയും ചെയ്ത ബനഡിക്ട് അച്ചന്‍ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിലെ കബറിടപള്ളിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. കൃത്യം നടത്തിയവര്‍ അച്ചന്റെ അടുക്കല്‍ വന്ന് കുറ്റമേറ്റു പറഞ്ഞതോടെ ലോകത്തിനുമുന്നില്‍ അഗ്‌നിശുദ്ധി വരുത്തിയാണ് അദ്ദേഹം മരണം പ്രാപിച്ചത്. അതിരമ്പുഴ പള്ളിയിലെ അച്ചന്റെ കബറിടത്തില്‍ ദിനംപ്രതി നൂറുകണക്കിന് വിശ്വാസികളാണു മധ്യസ്ഥ പ്രാര്‍ത്ഥനക്കു എത്തുന്നത്.