Arts - 2024

മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷം ഫെബ്രുവരി ഏഴിന്: സ്റ്റാമ്പുമായി തപാല്‍ വകുപ്പ്

29-01-2020 - Wednesday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷ സമ്മേളനം ഫെബ്രുവരി ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളി പാരിഷ്ഹാളില്‍ നടക്കും. സീറോമലബാര്‍ സഭാമേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സീറോമലങ്കര സഭാ മേജര്‍ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തും. ഓസ്ട്രിയയിലെ ഐസന്‍സ്റ്റാറ്റ് രൂപത ബിഷപ്പ് ഡോ. അജിഡീയു ജോനാന്‍ മുഖ്യാതിഥിയായിരിക്കും.

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി.എഫ്. തോമസ് എംഎല്‍എ, ഡോ. സിസ്റ്റര്‍ മേഴ്‌സി നെടുന്പുറം, ഡോ. ഡൊമനിക് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. നവതിയോട് അനുബന്ധിച്ച് മാര്‍ ജോസഫ് പവ്വത്തിലിന്റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള തപാല്‍ സ്റ്റാമ്പ് പോസ്റ്റല്‍ വകുപ്പ് പുറത്തിറക്കുന്നുണ്ട്. സ്റ്റാമ്പിന്റെ പ്രകാശനം 31ന് വൈകുന്നേരം 4.30ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ പ്രകാശനം ചെയ്യും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »