Events

മെയ് മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ പെന്തക്കുസ്താ തിരുന്നാളിന് തലേന്നാള്‍

സ്വന്തം ലേഖകന്‍ 24-04-2016 - Sunday

ഫാ.സോജി ഓലിക്കല്‍ നേതൃത്വം കൊടുക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ മെയ് 14-ആം തീയതി രാവിലെ 8 മണി മുതല്‍ 4 മണി വരെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ വെച്ച് നടത്തപ്പെടുന്നു. കരുണയുടെ വര്‍ഷത്തില്‍ പന്തകുസ്ത തിരുന്നാളിന് തലേദിവസം നടത്തപ്പെടുന്ന ഈ കണ്‍വന്‍ഷന്‍ വലിയ ദൈവാനുഭവത്തിന്റെയും പരിശുദ്ധാത്മ അഭിഷേകത്തിന്റെയും ദിനമായിരിക്കും.

യേശുവിന്റെ ആഹ്വാന പ്രകാരം അപ്പസ്തോലന്‍മാരും പരിശുദ്ധ അമ്മയും ചേര്‍ന്ന് പരിശുദ്ധാത്മാവിന്റെ നിറവിന് വേണ്ടി ദാഹത്തോടെ നടത്തിയ പ്രാര്‍ത്ഥനയാണ് സഭയിലെ പ്രഥമവും പ്രധാനവുമായ നൊവേനയായി അറിയപ്പെടുന്നത്. തുടര്‍ന്ന് പെന്തകുസ്ത ദിനം ആഗതമായപ്പോള്‍ അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുകയും മൂവായിരത്തോളം പേര്‍ അവരോട് ചേര്‍ന്ന് സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്തു.

അപ്പസ്തോലന്മാരുടെ ഈ പാരമ്പര്യം സ്വീകരിച്ച് കൊണ്ട് സഭയോട് ചേര്‍ന്ന് മെയ് 6 മുതല്‍ 14 വരെ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന പരിശുദ്ധാത്മാവിനോടുള്ള നൊവേന വ്യക്തിപരമായും കുടുംബത്തിലും കൂട്ടായ്മയിലും നടത്തുന്നത് അനുഗ്രഹമായിരിക്കുമെന്ന് ഫാ.സോജി ഓലിക്കല്‍ അഭിപ്രായപ്പെട്ടു. ഈസ്റ്ററിന് ഒരുക്കമായി വലിയ ആഴ്ചയില്‍ പ്രാര്‍ത്ഥിച്ചു ഒരുങ്ങിയ അതേ പ്രാധാന്യത്തോടെ പെന്തക്കുസ്താക്ക് ഒരുക്കമായുള്ള ഒമ്പത് ദിവസങ്ങള്‍ ഒരുങ്ങണമെന്നും കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും യൂറോപ്പിന്റെ നവസുവിശേഷ വത്കരണത്തിനും ആവശ്യമായ വരപ്രസാദവും ശക്തിയും ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സോജിയച്ചന്‍ കൂട്ടിചേര്‍ത്തു.

മെയ് മാസം മാതാവിന്റെ വണക്കമാസമായതിനാല്‍ കണ്‍വന്‍ഷന്‍ ആരംഭിക്കുന്നതു തന്നെ ജപമാല ചൊല്ലിയുള്ള ആഘോഷമായ മരിയന്‍ പ്രദിക്ഷണത്തോട് കൂടിയായിരിക്കും. കാരുണ്യവര്‍ഷത്തില്‍ കരുണയുടെ പ്രേഷിതനായി മാര്‍പാപ്പ നിയോഗിച്ചിരിക്കുന്ന ഫാ.ഹ്യൂ സിന്‍ക്ലെയര്‍ കൂടി എത്തി എത്തിച്ചേരുന്നതോട് കൂടി മെയ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ എല്ലാം അര്‍ത്ഥത്തിലും വലിയ അനുഗ്രഹപ്രദമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:-

ഷാജി ജോര്‍ജ്ജ്- 07878149670

അനീഷ്- 07760254700


Related Articles »