India - 2024

ദൈവസഹായം പിള്ളയുടെ നാമകരണം അഭിമാനകരമെന്ന് ക്ലീമിസ് കാതോലിക്കാ ബാവ

23-02-2020 - Sunday

തിരുവനന്തപുരം: അല്‍മായ പ്രേഷിതനായ വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന വിവരം അഭിമാനത്തോടെയാണ് ഭാരതസഭ സ്വീകരിക്കുന്നതെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ക്രിസ്തുസുവിശേഷത്തിനായി സ്വന്തം ജീവന്‍ നല്‍കിയ ദൈവസഹായംപിള്ള ഈ കാലഘട്ടത്തില്‍ സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോകുന്ന സഭയ്ക്കു ശക്തമായ ആവേശമാണു നല്‍കുന്നത്. ഒരു അല്‍മായ പ്രേഷിതന്റെ നാമകരണത്തിലൂടെ കുടുംബങ്ങള്‍ക്കു ലഭിക്കുന്ന പ്രചോദനവും അഭിമാനവും എടുത്തു പറയേണ്ടതാണ്. കേരളത്തിന്റെ അതിര്‍ത്തി ഗ്രാമത്തില്‍നിന്നുമുള്ള ദേവസഹായം പിള്ളയുടെ വിശുദ്ധനാമകരണം കേരളസഭയ്ക്കും വലിയ അനുഗ്രഹമാകുമെന്നും അദ്ദേഹം പറഞ്ഞു.


Related Articles »